Flash News
തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു   ****    ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു   ****    കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി   ****    മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു   ****    എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയിയുടേ നില ഗുരുതരമായി തുടരുന്നു   ****   

ലോക കപ്പ്; ആഹ്ലാദം അതിരു കടന്നപ്പോള്‍…….; ഫ്രാന്‍സില്‍ രണ്ടു പേര്‍ മരിച്ചു; രണ്ടു കുട്ടികള്‍ക്ക് ഗുരുതരമായ പരിക്ക്

July 17, 2018

FRA1ലോക കപ്പില്‍ കിരീടം ചൂടിയ ഫ്രഞ്ച് താരങ്ങളെ എതിരേല്‍ക്കാന്‍ ഫ്രാന്‍സില്‍ നടന്ന ആഘോഷലഹരിയില്‍ രണ്ടു പേരുടെ ജീവെനെടുത്തു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് കിരീടം സ്വന്തമാക്കിയ സന്തോഷത്തില്‍ മതിമറന്ന് ഫ്രാന്‍സില്‍ ആഘോഷങ്ങളുടെ പെരുമഴയാണ്. ആഹ്ലാദത്തിമര്‍പ്പില്‍ അഴിഞ്ഞാടിയ ആരാധകര്‍ ആ സന്തോഷം വെറുതെ ആഘോഷിക്കുകയല്ല, പലയിടങ്ങളിലും ആഘോഷം അതിരുവിട്ടു. ചില സ്ഥലങ്ങളില്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകങ്ങളും പ്രയോഗിച്ചു. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഫൈനല്‍ കഴിഞ്ഞ രാത്രി തന്നെ അക്രമ പരമ്പര തുടങ്ങിയിരുന്നു. പലയിടങ്ങളിലും സ്ഥിതി നിയന്ത്രണാതീതമായി.

സൗത്ത് ഈസ്റ്റ് ഫ്രാന്‍സിലെ അന്നെസി നഗരത്തില്‍ അമ്പതുകാരനായ ഒരു ആരാധകന്‍ സ്വയം കഴുത്ത് മുറിച്ച് കനാലില്‍ ചാടി. ഇയാള്‍ പിന്നീട് മരിച്ചു. വിജയലഹരിയില്‍ അമിതവേഗത്തില്‍ വാഹനമോടിച്ച ഒരു ആരാധകന്‍ മരത്തില്‍ ഇടിച്ചും കൊല്ലപ്പെട്ടു. നാന്‍സി നഗരത്തില്‍ മൂന്നു വയസുള്ള ആണ്‍കുട്ടിയ്ക്കും ആറു വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ക്കും ഗുരുതരമായി പരുക്കേറ്റു.

ആരാധകര്‍ വാഹനങ്ങള്‍ക്കു മുകളില്‍ കയറിയിരുന്ന ചീറിപ്പായുന്ന കാഴ്ചകളും ഫ്രാന്‍സില്‍ കാണാനാകുമായിരുന്നു. കടകള്‍ക്കു നേരേയും ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. മദ്യക്കുപ്പികള്‍ എറിഞ്ഞും മറ്റുമായിരുന്നു ആക്രമണം. നിരവധി പേര്‍ കസ്റ്റയിലാണ്. നാലായിരത്തിലധികം പൊലീസുകാരെ അക്രമം അമര്‍ച്ച ചെയ്യാനായി വിന്യസിച്ചിട്ടുണ്ട്.

FRA FRA2

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top