Flash News

മുത്വലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കോടതിയില്‍ പോയ മുസ്ലിം സ്ത്രീ നിദാ ഖാന് വിലക്ക് (ഫത്വ) കല്പിച്ച് പ്രാദേശിക ഇമാം; ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും അത് അംഗീകരിക്കാത്തവര്‍ക്ക് പാക്കിസ്താനിലേക്ക് പോകാമെന്നും നിദാ ഖാന്‍

July 17, 2018

MUSLIM-1ബെറെയ്‌ലി: മുത്വലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കോടതിയില്‍ പോയ മുസ്ലിം സ്ത്രീക്ക് ഫത്വ കല്പിച്ച് യുപിയിലെ പ്രാദേശിക ഇമാം. മുത്വലാഖിനെതിരെ പ്രവര്‍ത്തിച്ചതിനാണ് ബെറെയ്‌ലി സ്വദേശി നിദാ ഖാനെതിരെ ഇമാം ഫത്‌വാ പുറപ്പെടുവിച്ചത്.

ഇതേതുടര്‍ന്ന് സ്ത്രീക്ക് ആരും മരുന്ന്, പ്രാര്‍ഥന തുടങ്ങിയ ആവശ്യങ്ങളില്‍ സഹായം നല്‍കുവാന്‍ പാടില്ല. വ്യവസ്ഥ ലംഘിക്കുന്നവര്‍ക്കെതിരെ സമാനരീതിയില്‍ നടപടിയുണ്ടാകും. കൂടാതെ, മരിച്ചതിനു ശേഷം ആചാരപ്രകാരമുള്ള ചടങ്ങുകളും, കബറും ലഭിക്കില്ല. സമുദായത്തിനെതിരായ നിലപാടു കൈക്കൊണ്ടതിനു പരസ്യമായ മാപ്പു പറയുന്നതു വരെ വിലക്കു തുടരും.

2015ലാണ് യുപി സ്വദേശിയായ ഉസ്മാന്‍ റസാ ഖാന്‍ എന്ന യുവാവുമായി നിദാ ഖാന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഉസ്മാന്‍ നിദയെ മുത്തലാഖു ചൊല്ലി. ഇനിനെതിരെ കോടതിയെ സമീപിച്ച നിദാ അനുകൂലമായ വിധിയും നേടി. അതിനുശേഷം മുസ്‌ലിം സമുദായത്തിലെ അനീതികള്‍ക്കെതിരെ പോരാടിയതാണ് ഇപ്പോള്‍ വിലക്കില്‍ കലാശിച്ചത്.

അതേസമയം തനിക്കെതിരെ കല്‍പ്പിച്ച വിലക്കിനെ കുറിച്ച് പ്രതികരിച്ച നിദാ ഖാന്‍, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നു ആര്‍ക്കും തന്നെ വിലക്കാന്‍ സാധിക്കില്ലെന്നും അത്തരം വ്യസ്ഥകള്‍ വച്ചു പുലര്‍ത്തുന്നവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്നും പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top