Flash News

പി.എസ്.സി മെറിറ്റ് അട്ടിമറി; സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

July 17, 2018 , റബീ ഹുസൈന്‍ തങ്ങള്‍

flagമലപ്പുറം : പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും പ്രതിസന്ധികളെ മറികടക്കാതെ നടപടി ക്രമങ്ങള്‍ വൈകിപ്പിച്ചും യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ നിയമനം കൃത്യമായി നടത്താതെയും സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ല സെക്രട്ടേറിയേറ്റ്.

പിന്നാക്ക – പട്ടികജാതി – പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെറിറ്റ് സീറ്റുകളില്‍ നിയമനം ലഭിക്കാനുള്ള നിയമപരമായ അവകാശമുണ്ട്. എന്നാല്‍ അത് നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മെറിറ്റ് സീറ്റുകളില്‍ നിന്ന് സംവരണ സമുദായക്കാര്‍ പുറന്തള്ളപ്പെടുന്നതു വഴി, സംവരണത്തിന്റെ ലക്ഷ്യങ്ങള്‍ തന്നെയാണ് അട്ടിമറിക്കപ്പെടുന്നതെന്നും, പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ യുവജനങ്ങളെ അണിനിരത്തി ഫ്രറ്റേണിറ്റി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി.

ജില്ലാ വൈസ് പ്രസിഡന്റ് രജിത മഞ്ചേരി അധ്യക്ഷത വഹിച്ചു. ബഷീര്‍ തൃപ്പനച്ചി, ഹബീബ റസാഖ്, അഫ്സല്‍ ഹുസൈന്‍, ഫാസില്‍ മഞ്ചേരി, സുകൈന, ശാഫി കൂട്ടിലങ്ങാടി, ജബ്ബാര്‍ പെരിന്തല്‍മണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top