Flash News

അഭിമന്യു വധം; നേതാക്കളെ പിടിച്ച് പോലീസ് കുടഞ്ഞപ്പോള്‍ പ്രധാന പ്രതി പുറത്തു ചാടി; എസ്ഡിപിഐ തീവ്രവാദികളുടെ സംഘമാണെന്ന് തെളിയിക്കാന്‍ സര്‍ക്കാര്‍ നീക്കം

July 19, 2018

abhimanyu-popular-830x412അഭിമന്യു വധക്കേസില്‍ മുഖ്യപ്രതിയും ആസൂത്രകനുമായ മുഹമ്മദ് പുറത്തുവന്നത് എസ്ഡിപിഐ സംസ്ഥാന നേതാക്കളെ പോലീസ് അഞ്ചു മണിക്കൂര്‍ ‘കുടഞ്ഞതിനു’ പിന്നാലെ. സംഭവത്തില്‍ പങ്കില്ലെന്നുകാട്ടി പത്ര സമ്മേളനം നടത്തിയതിനു പിന്നാലെയാണു നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിനു പിന്നാലെ ഇവരെ വിട്ടയയ്ക്കുകയും ചെയ്‌തെങ്കിലും അഞ്ചുമണിക്കൂര്‍ നേതാക്കളെ വെള്ളം കുടിപ്പിക്കുകയാണു പോലീസ് ചെയ്തതെന്നാണു പുറത്തുവരുന്ന സൂചന. പിടിയിലായ മുഹമ്മദ് ഒരേസമയം എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെയും ആലപ്പുഴയിലെ നേതാവാണ്. ഇയാളാണ് അക്രമികളെ ക്യാമ്പസിലെത്തിച്ചത്.

നേതാക്കളെ കുടഞ്ഞതോടെയാണു പ്രതികളെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍നിന്നും എസ്ഡിപിഐ പിന്മാറിയതെന്നും പോലീസ് സൂചന നല്‍കുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് നാസറുദീന്‍ എളമരത്തിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. കേസില്‍ പിടിയിലാവരില്‍ ഏറിയ പങ്കും എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും നേതാക്കളും ആണ്. ഇനിയും പ്രതികളെ സംരക്ഷിച്ചാല്‍ കുടുങ്ങുമെന്ന ഭീഷണിയാണു നേതാക്കളെ വിറപ്പിച്ചത്.

അഭിമന്യൂ വധത്തിനു പിന്നാലെ സംസ്ഥാനത്തെ പ്രധാന എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെല്ലാം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഫോണ്‍കോളുകളും പോലീസ് നിരീക്ഷിച്ചു. ഇതില്‍നിന്നാണ് പ്രതികളെ സംരക്ഷിക്കുന്നതില്‍ ഇവര്‍ക്കു നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ഇതിനു പിന്നാലെയാണ് എല്ലാവരെയും അമ്പരപ്പിച്ച് പ്രധാന നേതാക്കളുടെ വീട്ടില്‍ റെയ്ഡുകള്‍ നടത്തിയത്. ക്യാമ്പസ് ഫ്രണ്ടിന്റെ വനിതാ പ്രവര്‍ത്തകരും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരിലേക്ക് അധികം ശ്രദ്ധയെത്തില്ലെന്ന പ്രതികളുടെ നിരീക്ഷണവും പാളി. മൂന്നു വനിതകളാണ് പ്രതികള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ എത്തിച്ചിരുന്നത്. ഇവരെയും വേണ്ടിവന്നാല്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് സൂചന നല്‍കി.

muhammedകൊലപാതകത്തിന് ശേഷം കണ്ണൂരേക്കും അവിടെ നിന്ന് ഗോവയിലേക്കുമായിരുന്നു പ്രധാന പ്രതി രക്ഷപ്പെട്ടത്. കേരള കര്‍ണാടക അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കേരളത്തിലെത്താന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് മുഹമ്മദിനെ കേരള കര്‍ണാടക അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി ഉള്‍പ്പടേയുള്ളവര്‍ ആലപ്പുഴ ജില്ലയില്‍ നിന്ന് ഉള്ളവരായിരുന്നതിനാല്‍ ജില്ല കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. കൊലപാതകത്തിലും പ്രതികളെ സംരക്ഷിക്കുന്നതിനും പങ്കുവഹിച്ചെന്ന് സംശയിക്കുന്ന 80 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഭിമന്യു കൊല്ലപ്പെട്ട് 16 ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യപ്രതി മുഹമ്മദ് പിടിയിലായത്.

ജില്ലാ നേതാക്കളും ജില്ലാ നേതാക്കള്‍ അടക്കുമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എംകെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്തലി എന്നിവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് പോലീസ് സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. വീട്ടില്‍ പരിശോധന നടത്തി ഇവര്‍ എത്തിയ വാഹനങ്ങളുടെ ്രൈഡവര്‍മാരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയില്‍ എടുത്ത എസ്ഡിപിഐ സംസ്ഥാന നേതാക്കളെ അഞ്ച് മണിക്കൂറിലേറെയായിരുന്നു പോലീസ് ചോദ്യം ചെയ്തത്.

കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇന്നലെ അറിയിച്ചതും സംഘടനമേല്‍ക്ക് സമ്മര്‍ദ്ദം ശക്തമാക്കി. തീവ്രവാദികളുടെ സംഘം കേസിലൂടെ എസ്ഡിപിഐ തീവ്രവാദികളുടെ സംഘമാണെന്ന് തെളിയിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഗുരുതരമായ വകുപ്പുകള്‍ ഇത് വഴി ഇവര്‍ക്കെതിരെ ചുമത്തുകയും ചെയ്യാം. പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നു പോലീസ് ഉറപ്പിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top