Flash News

‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

July 19, 2018

manju-1ആകര്‍ഷകമായ പരസ്യങ്ങളും മനസ്സില്‍ തട്ടുന്ന പരസ്യവാചകങ്ങളുമാണ് ഉത്പന്നങ്ങളുടെ വിപണി തീരുമാനിക്കുന്ന പ്രധാന ഘടകം. ചാനലുകളിലെല്ലാം പരസ്യങ്ങളുടെ അതിപ്രസരവുമാണ്. ഏത് ടിവി ചാനലുകള്‍ വെച്ചാലും ഇന്ന് വ്യത്യസ്തങ്ങളായ പരസ്യങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഉണ്ടാകും. പ്രത്യേകിച്ച് ഇക്കൂട്ടത്തില്‍ ജ്വല്ലറി കളുടെ പരസ്യമാണ് എടുത്ത് പറയേണ്ടത്. നാളുകളായി വിശ്വസം അതല്ലേ എല്ലാം എന്ന വാക്കിനെ മുന്‍ നിര്‍ത്തി കല്ല്യാണ്‍ ജുവലേഴ്സ് അവതരിപ്പിക്കുന്ന പരസ്യം ഇത്തരത്തില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു പരസ്യമാണ്.

കല്യാണ്‍ ജുവലറിയുടെ ഒട്ടുമിക്ക പരസ്യങ്ങള്‍ക്കും പ്രേക്ഷകരുടെ ഇടയില്‍ മികച്ച സ്വീകാര്യതയാണുള്ളത്. കൂടതെ ജനങ്ങള്‍ക്കിടയില്‍ നല്ല ആശയത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിരിപ്പിക്കുക എന്ന ഒരു രീതിയാണ് ഇവര്‍ തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കല്യാണിന്റ പുതിയ പരസ്യം വിവാദത്തില്‍ പെട്ടിരിക്കുകയാണ്.

ബാങ്കില്‍ എത്തുന്ന അച്ഛനും മകളും ബാങ്ക് ജീവനക്കാരില്‍ നിന്ന് നേരിടുന്ന മോശമായ അനുഭവങ്ങളുമാണ് പുതിയ പരസ്യത്തിലെ പ്രമേയം. മഞ്ജുവാര്യരും അമിതാഭ് ബച്ചനുമാണ് പരസ്യത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ മോശം പെരുമാറ്റമാണ് പരസ്യത്തില്‍ കാണിക്കുന്നത്.

എന്നാല്‍ ഈ പരസ്യം പിന്‍വലിക്കണമെന്ന ആവശ്യവുമായി ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബെഫി (ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) രംഗത്തെത്തിയിരിക്കുകയാണ്. ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന തരത്തില്‍ പരസ്യം ചിത്രീകരിച്ച കല്യാണ്‍ പരസ്യം പിന്‍വലിക്കണമെന്നും മാപ്പു പറയണമെന്നുമാണ് ബെഫി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നത്. പെന്‍ഷന്‍ പാസ്ബുക്കില്‍ രണ്ട് തവണ തുക വരവ് വെച്ച തകരാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മാനേജര്‍ അത് ലാഭമായല്ലോ എന്ന് ചോദിക്കുന്നുണ്ട്. ഇത് അഹാസ്യകരമാണെന്നാണ് ബെഫി പറയുന്നത്.

പലപ്പോഴും പരസ്യം ജനങ്ങളുടെ മനസില്‍ പതിയുന്ന തരത്തിലുളള സംഭവങ്ങളിലൂടെയാണ് കല്യാണ്‍ പരസ്യം പുറത്തിക്കുന്നത്. എന്നാല്‍ ഇത്തവണ അത് അബദ്ധ മാവുകയായിരുന്നു. പുതിയ പരസ്യത്തില്‍ മലയാളത്തില്‍ മഞ്ജുവാര്യര്‍ ബച്ചന്റെ മകളായി എത്തുമ്പോള്‍ ഹിന്ദിയില്‍ സ്വന്തം മകള്‍ ശ്വേതയാണ് ബച്ചന്റെ കൂടെ എത്തുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top