Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പ്രതിഷേധം രേഖപ്പെടുത്തി   ****    രാസബന്ധം (കഥ)   ****    ട്രം‌പ് ഭരണഘടനയ്ക്ക് ഭീഷണിയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസിഡന്റ്: മുന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്   ****    ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 479 ജീവനക്കാര്‍ക്ക് കോവിഡ്-19   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****   

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഹൂസ്റ്റണ്‍ കണ്‍വെന്‍ഷന്‍ ജൂലൈ 28 ന്

July 19, 2018 , ജീമോന്‍ റാന്നി

Christian Revivalഹൂസ്റ്റണ്‍: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് (ഇഞഎ) ന്‍റ്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഹൂസ്റ്റണ്‍ കണ്‍വെന്‍ഷന്‍ ജൂലൈ 28 നു ശനിയാഴ്ച വൈകുന്നേരം 6:00 നു ഡെസ്ടിനി ഇവന്റ് വെന്യുവില്‍ (Destiny Event Venue, 1622 Staffordshire Rd, Stafford, TX 77477) വച്ച് നടത്തപ്പെടുന്നു. പ്രമുഖ സുവിശേഷ പ്രസംഗകര്‍ കൂടിയായ സജു കുര്യാക്കോസും സാലി സജുവും ദൈവ വചന പ്രഘോഷണങ്ങള്‍ക്കു നേതൃത്വം നല്‍കും. പ്രശസ്ത വേദചിന്തകന്‍ പ്രൊഫ. എം .വൈ.യോഹന്നാന്‍ നല്‍കുന്ന ഡിയോ സന്ദേശവും ഉണ്ടായിരിക്കുന്നതാണ്.

പ്രൊഫ. എം .വൈ.യോഹന്നാന്‍ ( റിട്ട. പ്രിന്‍സിപ്പല്‍, സെന്റ് പീറ്റേഴ്‌സ് കോളേജ് , കോലഞ്ചേരി ) നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്, കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. രക്ഷകനായ യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന പാപക്ഷമയും ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതും, സഭാ വ്യത്യാസമെന്യെ സുവിശേഷ വേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് ഇഞഎ. സഭയോ സമുദായമോ മാറുകയല്ല മറിച്ച് ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യവുമെന്നാണ് ഫെലോഷിപ്പ് വിശ്വസിക്കുന്നത്.

സുവിശേഷകരായ ദമ്പതികള്‍ സജു കുര്യാക്കോസും ധഉശൃലരീേൃ, ഉലിഇേമൃല ഉലിമേഹ ഘമയപ സാലി സജുവും ധഏങ, ഉലിഇേമൃല ഉലിമേഹ ഘമയപ ഇഞഎ ഗായകസംഘമായ അമൃതധാരക്ക് നേതൃത്വം നല്‍കുകയും ലോകമെങ്ങും യേശുവിന്റെ സാക്ഷികളായി വചനം പ്രഘോഷിച്ചു വരുന്നു.

ഫെല്ലോഷിപ്പിന്റെ കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ ജൂലൈ 24 നു ഡാളസിലും 27 നു ഓസ്റ്റിനിലും നടക്കുന്നുണ്ട്. ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഈ സുവിശേഷ മഹായോഗത്തിലേക്കു എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

പ്രൊഫ. എം .വൈ.യോഹന്നാന്‍ , പവര്‍ വിഷന്‍ ടിവിയില്‍ ( Powervision TV) യില്‍ എല്ലാ ദിവസവും രാവിലെ 10 നും രാത്രി 7 നും (ഹൂസ്റ്റണ്‍ സമയം) വചന സന്ദേശം നല്‍കുന്നു. ഈ സന്ദേശം www.crfgospel.org/tv ല്‍ തത്സമയം ലഭ്യമാണ്. ഈ സന്ദേശം നിങ്ങളുടെ വാട്‌സ്ആപ്പില്‍ (WhatsApp) ലഭിക്കുവാന്‍ +91 9142 303030 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേരും സ്ഥലവും അയച്ചുകൊടുക്കുക അല്ലെങ്കില്‍ www.crfgospel.org സന്ദര്‍ശിക്കുക, അവസരം പ്രയോജനപ്പെടുത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് ചക്കുങ്കല്‍, സന്തോഷ് മാത്യു, തോമസ് ജേക്കബ്, അലക്‌സ് പോള്‍ 8329872075.

www.crfgospel.org


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top