Flash News

കടല്‍ത്തീരത്തു നിന്നും ശംഖ് ശേഖരിച്ച യുവതിക്ക് തടവും പിഴയും

July 19, 2018 , പി.പി. ചെറിയാന്‍

shell2ഫ്‌ളോറിഡ: ടെക്‌സസില്‍ നിന്നും ഫ്‌ളോറിഡയില്‍ സന്ദര്‍ശനത്തിനെത്തിയ യുവതി ഡയാന ഫിസ്കല്‍ ഗോണ്‍സാലസിന് ഫ്ലോറിഡ കടല്‍ത്തീരത്തു നിന്നും 40 ശംഖ് ശേഖരിച്ച കുറ്റത്തിന് 15 ദിവസത്തെ ജയില്‍ ശിക്ഷയും 500 ഡോളര്‍ പിഴയടക്കാനും ഫ്ലോറിഡ കോടതി ഉത്തരവിട്ടു. കൂടാതെ 268 ഡോളര്‍ കോടതി ചെലവും നല്‍കണമെന്ന് വിധിയില്‍ പറയുന്നു.

യുവതി ശംഖ് ശേഖരിക്കുന്നത് ആരോ പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഫ്ലോറിഡ ഫിഷ് ആന്റ് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ ഇവരെ അറസ്റ്റ് ചെയ്തത്.

ജൂലൈ 13 ന് കോടതിയില്‍ ഹാജരായ ഇവര്‍ കുറ്റസമ്മതം നടത്തുകയും ശിക്ഷ അംഗീകരിക്കുകയുമായിരുന്നു. മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കുന്നതിനാണ് ഇവ ശേഖരിച്ചതെന്നു ഇവര്‍ കോടതിയില്‍ മൊഴി നല്‍കി.

ഒഴിഞ്ഞ ശംഖ് ശേഖരിക്കുന്നതിനു നിയമ തടസ്സമില്ലെങ്കിലും അവ ശേഖരിക്കുന്നത് നിയമലംഘനമാണ്. വളരെ അപൂര്‍വ്വമായ ഇവയ്ക്കുള്ളില്‍ ലിവിംഗ് ഓര്‍ഗാനിസം ഉണ്ടെന്നുള്ളതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

പതിനഞ്ചു ദിവസത്തെ ജയില്‍ ശിക്ഷ ആഗസ്റ്റ് 30 മുതലാണ് ആരംഭിക്കുക. കോടതിയില്‍ ഹാജരായ ഒരു ദിവസം ഇളച്ചു നല്‍കിയിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top