Flash News

നോര്‍ത്ത് ടെക്സസില്‍ താപനില 110º വരെ ഉയരാന്‍ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

July 19, 2018 , പി.പി. ചെറിയാന്‍

heatwarning_ഡാളസ് : നോര്‍ത്ത് ടെക്‌സസിലെ ഡാളസ് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ അടുത്ത മൂന്നു ദിവസം താപനില 110º വരെ ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ജൂലൈ 18 ബുധനാഴ്ച ഡാളസ് വിമാനത്താവളത്തില്‍ 110º യായിരുന്നു താപനില. വ്യാഴാഴ്ച 107º, വെള്ളി 108º, ശനി 110º വരെ ഉയരുമെന്നതിനാല്‍ ഡാളസ് ഫോര്‍ട്ട്‌വര്‍ത്തിലെ 46 കൗണ്ടികളിലുള്ളവര്‍ മുന്‍കരുതലെടുക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

അലര്‍ജിയും ശ്വാസകോശ സംബന്ധമായ രോഗവുമുള്ളവരെയും ഇതു കാര്യമായി ബാധിക്കുമെന്നു മെഥഡിസ്റ്റ് ചാര്‍ട്ടന്‍ മെഡിക്കല്‍ സെന്ററിലെ പള്‍മനോളജിസ്റ്റ് ഡോ. സ്റ്റീഫന്‍ മുള്ളര്‍ പറഞ്ഞു. ഇന്‍‌ഹേലര്‍ കൈവശം വെച്ച് ശീതികരണ മുറികളില്‍ കഴിയുന്നതാണു നല്ലതെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു.

വാഹനമുപയോഗിക്കാന്‍ ടയര്‍ പ്രഷറും ബാറ്ററിയും പരിശോധിച്ചു പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തണമെന്നും യാത്ര ചെയ്യുന്നവര്‍ വെള്ളക്കുപ്പികള്‍ കൈവശം വയ്ക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യാസ്തമനത്തിനു ശേഷം മാത്രം പുറത്തിറങ്ങി നടക്കുന്നതാണ് നല്ലതെന്നും തുടര്‍ന്ന് പറയുന്നു.

അതേ സമയം, വൈദ്യുതി ഉപയോഗം ടെക്‌സസില്‍ റിക്കാര്‍ഡ് കടന്നു. വൈകിട്ട് 4 മുതല്‍ 5 വരെ ശരാശരി 72,192 മെഗാവാട്ടാണ് ഉപയോഗിക്കുന്നതെന്ന് ടെക്‌സസ് ഇലക്ട്രിക് റിലയബിലിറ്റി കൗണ്‍സില്‍ അറിയിപ്പില്‍ പറയുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top