Flash News

കാനഡയില്‍ ഇന്ത്യന്‍ യുവാവിനെ നാലംഗ സംഘം വെടിവച്ചുകൊന്നു

July 19, 2018 , .

Newsimg1_4103757ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ യുവാവിനെ നാലംഗ സംഘം വെടിവച്ചുകൊന്നു. ട്രക്ക് ഡ്രൈവവറായി ജോലി ചെയ്യുകയായിരുന്ന പല്‍വീന്ദര്‍ സിംഗാണ് മരിച്ചത്. ചൊവ്വാഴ്ച ഡോണ്‍വുഡ്‌സ് കോര്‍ട്ടിലെ വീട്ടില്‍ വച്ചാണ് ഇയാള്‍ക്കു നേരെ അക്രമമുണ്ടായത്.

സംഭവത്തില്‍ 18,19 വയസ് പ്രായമുള്ള രണ്ട് പേര്‍ പൊലീസില്‍ കീഴടങ്ങി. വെടിവയ്പിനു ശേഷം മൂന്നു പേര്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുന്നതു കണ്ടതായി ദൃക്‌സാക്ഷികള്‍ പൊലീസിനോടു പറഞ്ഞു.

ബ്രാംപ്ടന്‍ മേഖലയില്‍ ഈ വര്‍ഷം ഉണ്ടാകുന്ന പതിനൊന്നാമത്തെ കൊലപാതകമാണു പല്‍വീന്ദര്‍ സിംഗിന്റേത്. 2009 ലാണ് പല്‍വീന്ദര്‍ കാനഡയിലെത്തിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top