Flash News

പാക്കിസ്താനില്‍ നിന്നൊരു വിവാഹത്തട്ടിപ്പു വീരനെ മുംബൈ സ്വദേശിനി തന്ത്രപരമായി കുടുക്കി

July 19, 2018

pakമുംബൈ: പാക് സ്വദേശിയായ വിവാഹ തട്ടിപ്പ് വീരനെ ഇന്ത്യാക്കാരി യുവതി കൈയ്യോടെ പിടികൂടിയ സംഭവം മുംബൈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാരനാണെന്ന് പരിചയപ്പെടുത്തി വിവാഹം കഴിക്കാന്‍ ശ്രമിച്ച പാകിസ്താന്‍കാരനായ വിവാഹ തട്ടിപ്പുകാരനെയാണ് ബുദ്ധിപൂര്‍വ്വമുളള ഇടപെടലിലൂടെ മുംബൈ സ്വദേശിയായ യുവതി കുടുക്കിയത്.

ഇയാള്‍ തട്ടിപ്പുകാരനാണെന്ന് സംശയം തോന്നിയ യുവതി നടത്തിയ വിദഗ്ധമായ അന്വേഷണമാണ് ഇയാളുടെ കളളി വെളിച്ചത്താക്കിയത്.

മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇയാള്‍ യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. നാഗ്പുര്‍ സ്വദേശിയാണെന്നും ഇപ്പോള്‍ ലണ്ടനിലെ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണെന്നുമാണ് ഇയാള്‍ യുവതിയോട് പറഞ്ഞിരുന്നത്. ആശുപത്രിയുമായുള്ള കരാര്‍കാലാവധി കഴിഞ്ഞാലുടന്‍ നാട്ടിലെത്തി കുടുംബവുമായി കഴിയാനാണ് താത്പര്യമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനോടൊപ്പം ആശുപത്രിയിലെതെന്ന് വിശദീകരിച്ച് ഒരു തിരിച്ചറിയല്‍ കാര്‍ഡിന്റെ ചിത്രവും ഇയാള്‍ യുവതിക്ക് അയച്ചുകൊടുത്തിരുന്നു.

സംശയം തോന്നിയ യുവതി തിരിച്ചറിയല്‍ കാര്‍ഡിലെ ആശുപത്രിയുടെ ഫോണ്‍നമ്പറില്‍ വിളിച്ച് അന്വേഷിച്ചു. ഇതോടെ തന്നെ സമീപിച്ച ആള്‍ വ്യാജനാണെന്ന് യുവതിക്ക് ബോധ്യമായി. തുടര്‍ന്ന് ഇയാള്‍ അയച്ചുകൊടുത്ത ഫോട്ടോകളിലൊന്നില്‍ നിന്ന് അതെടുത്ത സ്റ്റുഡിയോയുടെ നമ്പര്‍ കണ്ടെത്തുകയും ഇതില്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തതോടെ ഇയാള്‍ പാകിസ്താന്‍കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പലയുവതികളേയും ഇതേപോലെ ചതിച്ചിട്ടുണ്ടെന്നും ഭാര്യയും മൂന്നുകുട്ടികളും ഉള്ളയാളാണെന്നും വെളിപ്പെട്ടു. വിവരങ്ങള്‍ ബോധ്യമായതോടെ പാക് സ്വദേശിക്കെതിരെ യുവതി മുംബൈ വെര്‍സോവ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top