Flash News

കശ്മീരില്‍ നിന്ന് തീവ്രവാദികളെ തുരത്താന്‍ കേന്ദ്രം നടപടികള്‍ ശക്തമാക്കി; നിരവധി ടിവി ചാനലുകളുടെ സം‌പ്രേക്ഷണം തടഞ്ഞ് ഗവര്‍ണ്ണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

July 19, 2018

vohra-ജമ്മു കശ്മീരില്‍ നിന്ന് തീവ്രവാദികളെ ഉന്മൂലനം ചെയ്യാന്‍ പുതിയ കരുക്കളുമായി കേന്ദ്ര സര്‍ക്കാര്‍. അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നെന്ന് ആരോപണമുള്ള മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ടിവി ഉള്‍പ്പടെ മുപ്പതോളം ടിവി ചാനലുകള്‍ക്ക് ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തി. മതപരമായ പരിപാടികളും വാര്‍ത്തയും സംപ്രേക്ഷണം ചെയ്യുന്ന ചില ചാനലുകള്‍ ഇനിമേല്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ക്ക് ഗവര്‍ണര്‍ എന്‍എന്‍ മോറ നല്‍കിയ നിര്‍ദ്ദേശം. പ്രദേശത്തെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം.

വാര്‍ത്താ ചാനലുകള്‍ എന്നിവയ്ക്ക് പുറമേ പാചകം, സപോര്‍ട്സ്, മ്യുസിക് എന്നിവ കൈകാര്യം ചെയ്യുന്ന ഓരോ ചാനലുകളുടെയും സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാനാണ് സംസ്ഥാന അഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ലോ ആന്റ് ഓര്‍ഡര്‍ സംവിധാനത്തെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നിവ ആരോപിച്ചാണ് നടപടി. വിലക്ക് നടപ്പിലാക്കണമെന്ന് ആശ്യപ്പെടുന്ന കത്ത് സംസ്ഥാനത്തെ എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഓഫിസിലേക്കും ഇതിനോടകം അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറയിച്ചു.

പാക്കിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിയോ ടിവി ഉള്‍പ്പെടെയുള്ളവയും പട്ടികയിലുണ്ട്. ചാനലുകളുടെ പ്രവര്‍ത്തനം തടയാന്‍ ആവശ്യമായ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍ വ്യക്തമാക്കണമെന്നും അഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. നിരോധനം സംബന്ധിച്ച പൂര്‍ണ റിപോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കണമെന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നു.

പാക്കിസ്ഥാനില്‍ നിന്നും സൗദിയില്‍ നിന്നുമുള്ള ചാനലുകളാണ് നിരോധിച്ചവയില്‍ അധികവും. ‘സംസ്ഥാനത്തെ സമാധാനാന്തരീക്ഷവും പൊതുതാല്‍പര്യവും കണക്കിലെടുത്ത് ചില ടെലിവിഷന്‍ ചാനലുകളുടെ പ്രക്ഷേപണത്തില്‍ വിലക്കേര്‍പ്പെടുത്തേണ്ടതായി വന്നിട്ടുണ്ട്.’ ശ്രീനഗര്‍ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

എസ്.ഇ.എന്‍ ഡിജിറ്റല്‍ നെറ്റ്വര്‍ക്ക്, കെ9 എന്നീ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കാണ് ‘നിരോധിത’ സാറ്റലൈറ്റ് ചാനലുകള്‍ സംപ്രേക്ഷണം ചെയ്യരുതെന്നാവശ്യപ്പെട്ടുള്ള മജിസ്ട്രേറ്റിന്റെ നോട്ടീസ് ലഭിച്ചിട്ടുള്ളത്. ജിയോ, ഹാദി ടിവി, പീസ് ടിവി ഉര്‍ദു, കര്‍ബാല, നൂര്‍, സെഹര്‍, സൗദി ഖുര്‍ആന്‍, സൗദി സുനാഹ് എന്നീ ചാനലുകളും മതപരമായ പരിപാടികളടങ്ങുന്ന മറ്റു ചില ചാനലുകളുമാണ് നിരോധിച്ചിരിക്കുന്നത്.

നിര്‍ദ്ദേശത്തിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കുന്നു. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലംപതിച്ചതിനു ശേഷം ജൂണ്‍ 20മുതല്‍ ഗവര്‍ണറുടെ ഭരണത്തിന്‍കീഴിലാണ് ജമ്മു കാശ്മീര്‍. എന്നാല്‍ ഇത്രയും ചാനലുകള്‍ ഒരുമിച്ച് നിരോധിച്ച നടപടി കേബിള്‍ ടിവി വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രതികരണം.

ഇതാദ്യമായല്ല ചില പ്രത്യേക ചാനലുകള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് കാശ്മീരിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം ലഭിക്കുന്നത്. ആക്രമണങ്ങള്‍ക്കും ക്രമസമാധാന പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് കാണിച്ച് പാക്കിസ്ഥാനിലെയും സൗദി അറേബ്യയിലെയും 34 ചാനലുകള്‍ മെഹബൂബ മുഫ്തിയുടെ കാലത്തും നിരോധിച്ചിരുന്നു.

രാജ്യവിരുദ്ധ പ്രചാരണം നടത്തുന്ന പാക്ക്, സൗദി, ഇറാഖി ചാനലുകള്‍ക്കടക്കമാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ അന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ പീസ് ടിവിയും ഇതിലുള്‍പ്പെട്ടിരുന്നു. ഇംഗ്‌ളീഷ്, ഉറുദു പീസ് ടിവി, മദനി ചാനല്‍, നൂര്‍ ചാനല്‍, ഹാദി ടിവി, ഹിദായത്ത്, സൗദി അല്‍ സുന്ന, സൗദി അല്‍ ഖുറാന്‍ അല്‍ കരീം, കര്‍ബല ടിവി തുടങ്ങിയ ചാനലുകള്‍ വിലക്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്നും 2010ല്‍ ഒമര്‍ അബ്ദുല്ല സര്‍ക്കാരും ചാനലുകളെ വിലക്കിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top