Flash News

കേന്ദ്രം അനുവദിച്ച കോടിക്കണക്കിനുള്ള ഫണ്ട് യഥാവിധി ഉപയോഗിക്കാതെ പ്രധാന മന്ത്രിയെ കാണാന്‍ ചെന്ന സര്‍‌വ്വകക്ഷി സംഘത്തിന് നരേന്ദ്ര മോദിയുടെ താക്കീത്

July 19, 2018

37344151_2301023653246929_7403386809180225536_oവിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തിന് കേന്ദ്രം അനുവദിച്ച കോടിക്കണക്കിന് രൂപയുടെ സഹായം നല്‍കിയിട്ടും അവയൊന്നും കേരളത്തിലെ വിവിധ പദ്ധതികള്‍ക്ക് വേണ്ടവിധം സമയബദ്ധിതമായി പൂര്‍ത്തികരിക്കാതെ തന്നെ കാണാനെത്തിയ സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയുടെ വിമര്‍ശനം. കേരളം മാത്രമാണ് കേന്ദ്ര ഫണ്ട് വിനിയോഗത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നതെന്നും സര്‍വകക്ഷി സംഘത്തെ നയിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെ നരേന്ദ്ര മോദി ധരിപ്പിച്ചു. ഇതു സംബന്ധിച്ചുള്ള പദ്ധതികളുടെ പട്ടികയും പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തിന് നല്‍കി. തുടര്‍ന്നാണ് പദ്ധതി നടത്തിപ്പില്‍ കേരളത്തിന്റെ മെല്ലപ്പോക്ക് നയത്തിനെതിരെ മോദി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സര്‍വ്വകക്ഷി സംഘത്തോടൊപ്പം കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താത്തതിലും പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. പാര്‍ലമെന്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ ശബരിപാത നടപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. പത്തു വര്‍ഷമായി ഈ പാതയെകുറിച്ച് പറയുന്നതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദേഹം കുറ്റപ്പെടുത്തി.

ശബരിമലയിലേക്ക് അങ്കമാലിയില്‍ നിന്നുള്ള റെയില്‍വേ ലൈന്‍ കേരളത്തിന്റെ പൊതുവായ ആവശ്യമാണ്. കേരള സര്‍ക്കാരും റെയില്‍വേയുമായുള്ള ചര്‍ച്ചയ്ക്കു അവസരമൊരുക്കാമെന്ന ഉറപ്പു കിട്ടി. ശബരിപാതയ്ക്കു സ്ഥലമേറ്റെടുത്തു നല്‍കിയാല്‍ പദ്ധതി നടപ്പാക്കാമെന്ന നിലപാടിലാണു കേന്ദ്രമെന്നും പിന്നീട് പിണറായി പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം വേണമെന്നു കേരളം ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ ആവശ്യമായ സഹായം നല്‍കാമെന്നു ഉറപ്പു തന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ആവശ്യപ്പെട്ടെങ്കിലും ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് മാത്രമെ വിഹിതം അനുവദിക്കാനാകൂവെന്ന് മോദി വ്യക്തമാക്കി. കേരളത്തിന് മാത്രമായി പ്രത്യേകിച്ച് ഒന്നും ചെയ്യാനാവില്ലെന്നും കൃത്യമായ സമയത്ത് ഇതു സംബന്ധിച്ച കണക്കുകള്‍ കൈമാറണമായിരുന്നുവെന്നും അതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും അദേഹം പറഞ്ഞു. കേരളത്തിനുള്ള ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറച്ചത് പുന:പരിശോധിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.

ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ച വിഹിതം മാത്രമേ തുടര്‍ന്നും നല്‍കാനാവൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിനുശേഷം സംസ്ഥാനത്തിനു ലഭിച്ചിരുന്ന ഭക്ഷ്യധാന്യ അളവ് 16 ലക്ഷം മെട്രിക് ടണ്ണില്‍നിന്നു 14.25 ലക്ഷം മെട്രിക് ടണ്ണാക്കി കുറച്ചിരുന്നു. ഇതു പഴയപടി നിലനിര്‍ത്തണമെന്നാതായിരുന്നു പ്രധാന ആവശ്യം. നാണ്യവിളകള്‍ അധികമായി കൃഷി ചെയ്യുന്ന സാഹചര്യമുള്ളതിനാലാണു ഭക്ഷ്യധാന്യങ്ങള്‍ കേരളത്തിനു കൂടുതലായി നല്‍കി വന്നിരുന്നത്.

പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് ആദ്യമായാണ് അനുമതി ലഭിക്കുന്നത്. നേരത്തെ രണ്ടു തവണ പ്രധാനമന്ത്രിയെ കാണാന്‍ കേരളം സമയം ചോദിച്ചിരുന്നെങ്കിലും പകരം കേന്ദ്ര ഭക്ഷ്യമന്ത്രിയെ കാണാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ. മാണി, എന്‍.കെ. പ്രേമചന്ദ്രന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top