Flash News

“എനിക്കിവന്റെ കൂടെ ജീവിച്ചേ പറ്റൂ, മരിക്കാന്‍ ഞാന്‍ തയ്യാറല്ല…”; ക്രിസ്ത്യന്‍ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച മുസ്ലിം പെണ്‍‌കുട്ടി; ഇരുവര്‍ക്കും കുടുംബത്തിനും എസ്‌ഡി‌പി‌ഐയുടെ വധഭീഷണി

July 19, 2018

harison1-830x412ദുരഭിമാനക്കൊലപാതകം കേരളത്തില്‍ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നു പിടിക്കുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ കെവിന്‍ ജോസഫിന്റെ ദുരഭിമാനക്കൊലപാതകത്തിനു പിന്നാലെ മറ്റൊരു പ്രണയ ജോഡികള്‍ക്ക് എസ്‌ഡി‌പി‌ഐയുടെ വധ ഭീഷണി. ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ള ഹാരിസണും മുസ്ലിം പെണ്‍കുട്ടിയായ ഷഹാനയുമാണു വിവാഹത്തിനു ശേഷം തങ്ങള്‍ക്കു വധഭീഷണികള്‍ ലഭിക്കുന്നെന്നു പറഞ്ഞു രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും വിവാഹിതരായത്.

അഭിമന്യു വധക്കേസില്‍ സംശയ നിഴലിലായ എസ്ഡിപിഐ അടക്കമുള്ള സംഘടനകളില്‍നിന്നും വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഇരുവരും രംഗത്തുവന്നിരിക്കുന്നത്. ഇരുവരും ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

‘ഞങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണു വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമായും അപ്‌ലോഡ് ചെയ്തിരുന്നു. എന്നാല്‍, ഇതിനുശേഷം നിരവധി പ്രശ്‌നങ്ങളാണു ഞങ്ങള്‍ക്കുണ്ടായത്. രണ്ടു ദിവസത്തിനുശേഷം എസ്ഡിപിഐ എന്ന പാര്‍ട്ടിയില്‍നിന്നും ഭീഷണികളുണ്ടാകുന്നുണ്ട്. ഞങ്ങളെയും വീട്ടുകാരെയും കൊല്ലുമെന്നാണ് അവസാനത്തെ ഭീഷണി. പോലീസില്‍ ബന്ധപ്പെടാനോ പരാതിപ്പെടാനോ ഉള്ള സഹകരണമൊന്നും കിട്ടുന്നില്ല. എന്തു ചെയ്യണമെന്ന് അറിയാത്ത സാഹചര്യമാണിപ്പോഴെന്നു’ ഹാരിസണ്‍ പറഞ്ഞു.

‘ഹാരിസണെ സ്‌നേഹിച്ചത് മതവും ജാതിയും നോക്കിയിട്ടല്ലെന്ന് ഷഹാന പറയുന്നു. എന്നെയും ഇവനെയും കൊല്ലുമെന്നാണു ഭീഷണി. അതിന്റെ ആവശ്യമൊന്നുമില്ല. എനിക്കിവന്റെകൂടെ ജീവിക്കണം. ജീവിച്ചേ പറ്റൂ. അല്ലാതെ മരിക്കാനൊന്നും ഒട്ടും ആഗ്രഹമില്ല. അതിനുവേണ്ടിയാണു ഞാന്‍ ഇറങ്ങി വന്നത്. എന്റെ ജാതിയൊന്നും ഒരിക്കലും മാറ്റില്ല. ഇപ്പോഴും മുസ്ലിമായിട്ടുതന്നെയാണു ജീവിക്കുന്നത്. മാറാനും തയാറല്ല. ഇവനോടു ഞാനും പറഞ്ഞിട്ടില്ല മതം മാറണമെന്ന്. അതിന്റെ ആവശ്യം ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ക്കു സ്‌നേഹം മാത്രമേയുള്ളൂ. ഞങ്ങള്‍ക്കു മതവും ജാതിയുമൊന്നും ഇല്ല. ഇവിടെ തിരുവനന്തപുരത്ത് എസ്ഡിപിഐക്കാര്‍ ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെന്നാണു പറയുന്നത്. ഞങ്ങളെ കൊന്നിട്ടു നിങ്ങള്‍ക്ക് എന്താണു കിട്ടുന്നതെന്ന് മനസിലാകുന്നില്ല. ഞങ്ങള്‍ മരിച്ചാല്‍ ഞങ്ങളുടെ ശാപം നിങ്ങള്‍ക്കു കിട്ടത്തേയുള്ളൂ. ഇവന്റെകൂടെ ഞാന്‍ ഇറങ്ങിവന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെണ്‍കുട്ടി പറയുന്നു.

കെവിനു സംഭവിച്ചതുപോലെയുള്ള ഒന്നായി തന്റെ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹാരിസണ്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

 

 

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top