Flash News

വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഒളിവില്‍ കഴിയുന്ന ഫാ. എബ്രഹാം വര്‍ഗീസ് തന്റെ നിലപാടറിയിച്ച് യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്തു

July 20, 2018 , Moideen Puthenchira

orthodoകോട്ടയം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സഗം ചെയ്ത കേസിലെ ഒന്നാം പ്രതിയും ഒളിവില്‍ കഴിയുകയും ചെയ്യുന്ന ഫാദര്‍ അബ്രഹാം വര്‍ഗീസ് യൂ ട്യൂബ് വീഡിയോയിലൂടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്ത്. പീഡനത്തിനിരയായ യുവതിയെ അധിക്ഷേപിക്കുന്ന തരത്തിലാണ് വൈദികന്റെ 12 മിനിട്ടുള്ള യൂട്യൂബ് സന്ദേശം.

വീട്ടമ്മയെ മാനഭംഗപ്പെടുത്തി എന്ന് പറയുന്ന സ്ഥലത്ത് താനുണ്ടായിരുന്നില്ലൊണ് വൈദികന്‍ വ്യക്തമാക്കുന്നത്. പീഡിപ്പിച്ചുവെന്ന് പറഞ്ഞ സമയത്ത് താന്‍ ആന്ധ്രാപ്രദേശില്‍ ആയിരുന്നെന്ന് വൈദികന്‍ പറയുന്നു.

യുവതി ബലാത്സംഗത്തിനിരയായി എന്ന് പറയപ്പെടുന്ന കാലത്ത് താന്‍ സ്ഥലത്തില്ലായിരുന്നു എന്ന് എബ്രഹാം വര്‍ഗീസ് വീഡിയോയില്‍ അവകാശപ്പെടുന്നു. 2000ല്‍ താനും യുവതിയുമായി പ്രണയത്തിലായിരുന്നെന്നാണ് അവരുടെ പരാതിയില്‍ പറയുന്നത്. അവരുടെ പതിനേഴാം വയസ്സില്‍ താന്‍ ബലാത്സംഗം ചെയ്‌തെന്നും പരാതിയിലുണ്ട്.

എന്നാല്‍, ഇക്കാലത്തൊക്കെ താന്‍ വൈദികപഠനത്തിനായി മറ്റ് സ്ഥലങ്ങളിലായിരുന്നു. സഭയ്ക്കും ക്രൈബ്രാഞ്ചിനും നല്കിയ പരാതികളില്‍ ബലാത്സംഗത്തിനിരയായ സമയത്തെ പ്രായം സംബന്ധിച്ച് വ്യത്യസ്ത കാര്യങ്ങളാണ് യുവതി പറഞ്ഞിരിക്കുന്നത്. ഇത് തന്നെ യുവതിയുടെ മൊഴിയുടെ ആധികാരികത സംശയത്തിനിടയാക്കുന്നതാണെന്ന് എബ്രഹാം വര്‍ഗീസ് പറയുന്നു.

യുവതിയുടെ ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് പറയുന്ന എബ്രഹാം വര്‍ഗീസ് യുവതിക്കും വീട്ടുകാര്‍ക്കും എതിരെ മോശമായ രീതിയില്‍ പ്രതികരിക്കുന്നുമുണ്ട്. യുവതിയെ മോഷണക്കുറ്റമാരോപിച്ചാണ് താന്‍ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്ന് വീഡിയോയില്‍ പറയുന്നു. താന്‍ ഒളിവിലല്ലെന്നും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ മുതല്‍ താന്‍ സ്ഥലത്തുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കുകളിലായിപ്പോയതിനാലാണ് ഇത്തരമൊരു വിശദീകരണം വൈകിയതെന്നും വീഡിയോയില്‍ എബ്രഹാം വര്‍ഗീസ് പറയുന്നു.

എന്നാല്‍,വീഡിയോ വിവാദമായതോടെ വൈദികന്‍ വീഡിയോ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന പ്രതിയാണ് അബ്രഹാം വര്‍ഗീസ്. ഒളിവിലിരുന്ന് വീണ്ടും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതിനെ കോടതിയും ഗൗരവമായി തന്നെ കാണാനാണ് സാധ്യത.കേസില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ രണ്ട് ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രിം കോടതിയില്‍ രഹസ്യ വാദം പൂര്‍ത്തിയാക്കിയിരുന്നു. ഹര്‍ജി വിധി പറയാനായി മാറ്റി. വൈദികരുടെ അറസ്റ്റിനുള്ള വിലക്ക് തുടരും. ഹര്‍ജിയില്‍ വിധി വരുന്നത് വരെ വൈദികരുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച വാദം ഒന്നരയോടെ അവസാനിച്ചു.

ഒന്നാം പ്രതി സോണി വര്‍ഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രിം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേട്ടത്. ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു രഹസ്യവാദം നടന്നത്.

കേസ് തുറന്ന കോടതിയിൽ കേൾക്കരുതെന്ന വൈദികരായ ഫാ. സോണി അബ്രഹാം വർഗീസ്, ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യത്തെ സംസ്ഥാന സർക്കാരും എതിർത്തില്ല. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് ഒഴിവാക്കി.രഹസ്യവാദമായതിനാൽ തന്നെ വൈദികരുടേയും സർക്കാരിന്റേയും അഭിഭാഷകർ മാത്രമായിരിക്കും കോടതിക്കുള്ളിൽ ഉണ്ടായിരിക്കുക.

ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇന്ന് ഹർജി പരിഗണിക്കുന്നത് വരെ നപടികളെടുക്കരുതെന്ന് ജസ്റ്റിസുമാരായ സിക്രിയും അശോക് ഭൂഷണുമടങ്ങിയ ബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകൻ വി.ഗിരിയാണ്.

യുവതിയുടെ വാദങ്ങൾ മുഖവിലക്കെടുത്താൽ പോലും പീഡനകുറ്റം നിലനിൽക്കില്ലെന്നാണ് വൈദികരുടെ വാദം. മാനഭംഗപ്പെടുത്തിയെന്ന യുവതിയുടെ വാദം തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള സൗഹൃദമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും ജെയ്സ് കെ.ജോർജിന്റെ ജാമ്യഹർജിയിൽ പറയുന്നു. പ്രതികൾ യുവതിയോട് വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമർശം നീക്കണമെന്നും ഇരുവരും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top