- Malayalam Daily News - http://www.malayalamdailynews.com -

മേസേജ് ഫൊര്‍‌വേഡിംഗിന് വാട്സ്‌ആപ്പില്‍ നിയന്ത്രണം; അഞ്ചു പേരില്‍ കൂടുതല്‍ പേര്‍ക്ക് ഒരേ സമയം മെസേജുകള്‍ ഷെയര്‍ ചെയ്യാനാകില്ല

whatsappമെസേജുകള്‍ ഫൊര്‍‌വേഡ് ചെയ്യുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി വാട്സ്‌ആപ്പ്. അഞ്ചിലധികം പേര്‍ക്ക് ഇനി ഒരു സന്ദേശം ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലാണ് ഇത് ആദ്യം നടപ്പാക്കുക. ഇന്ത്യയിലുള്ള ഉപഭോക്താക്കള്‍ക്കാണ് നിയന്ത്രണം ബാധകമാകുക. സന്ദേശങ്ങള്‍ കൂട്ടമായി അയക്കുന്നതില്‍ മറ്റു നിയന്ത്രണങ്ങളും ഉടന്‍ കൊണ്ടുവന്നേക്കും.

വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്‌സ് ആപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രസ്താവനയിറക്കിയിരുന്നു.

വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കും അറിയിച്ചിരുന്നു. സോഷ്യല്‍മീഡിയ വഴിയുള്ള സന്ദേശങ്ങള്‍ കലാപമുണ്ടാക്കാനുള്ള കാരണമാകുന്നുവെന്ന വിമര്‍ശനം ശക്തമായതോടെയായിരുന്നു ഈ നീക്കം.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]