Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

കാമ്പസുകളില്‍ ജനാധിപത്യം പുനഃസ്ഥാപിക്കണം: പ്രദീപ് നെന്മാറ

July 20, 2018 , കെ.എം. സാബിര്‍ അഹ്‌സന്‍

member

“അക്രമ രാഷ്ട്രീയത്തോട് വിസമ്മതിക്കുക, നവ ജനാധിപത്യ കാമ്പസുകള്‍ സൃഷ്ടിക്കുക” എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിക്കുന്ന അംഗത്വ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെമ്പര്‍ഷിപ് കൈമാറി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ നിർവഹിക്കുന്നു

കോഴിക്കോട്: കാമ്പസുകളില്‍ നിന്ന് അതിക്രമങ്ങളെ തുടച്ചു നീക്കാന്‍ ജനാധിപത്യ മൂല്യങ്ങള്‍ പുനഃസ്ഥാപിക്കമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ. കാമ്പസുകളില്‍ ആധിപത്യം സ്ഥാപിക്കാനായി അക്രമോത്സുകത പ്രവര്‍ത്തന ശൈലിയായി പല വിദ്യാര്‍ത്ഥി സംഘടനകളും സ്വീകരിച്ചതാണ് കാമ്പസ് ഹിംസകള്‍ക്ക് കാരണം. സമകാലീന കാമ്പസ് പശ്ചാത്തലത്തില്‍ സാഹോദര്യ രാഷ്ട്രീയത്തിലൂന്നി നവജനാധിപത്യം കെട്ടിപ്പടുക്കാനായി വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

“അക്രമ രാഷ്ട്രീയത്തോട് വിസമ്മതിക്കുക, നവ ജനാധിപത്യ കാമ്പസുകള്‍ സൃഷ്ടിക്കുക” എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിക്കുന്ന അംഗത്വ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം ഷഫ്രിന്‍ അധ്യക്ഷത വഹിച്ചു. കാമ്പയിന്റെ ഭാഗമായുള്ള ആദ്യ മെമ്പര്‍ഷിപ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി സുഹൈബ് പ്രദീപ് നെന്മാറയില്‍ നിന്ന് ഏറ്റുവാങ്ങി.

സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. മുജീബുറഹ്മാന്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ് എന്നിവര്‍ സംസാരിച്ചു. യഹ്‌യ, ഹാദി എന്നിവര്‍ നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top