Flash News

മഴ (കവിത): ജയന്‍ വര്‍ഗീസ്

July 20, 2018 , ജയന്‍ വര്‍ഗീസ്

Mazha1

രാത്രിയും പകലും
വേര്‍ പിരിയുന്നൂ
യാത്രാ മൊഴിയുതിരുന്നൂ !

അകലെയാകാശത്തിന്‍
അരമന വീട്ടില്‍,
ആരോ പാടുന്നൂ !

അണ കെട്ടി നിര്‍ത്തിയ
ഹൃദയ വികാരങ്ങള്‍
അറിയാതെ കവിയുന്നൂ,

അഴലിന്റെ മുള്‍ക്കാട്ടി –
ലൊരു കിളിപ്പെണ്ണിന്റെ
നിലവിളി യുയരുന്നൂ !

ഒരുകൊച്ചു കണ്ണുനീര്‍ –
ക്കുടവുമായ് മാനത്ത്
മഴ മുകില്‍ തേങ്ങുന്നൂ,

ഒരുവര്‍ക്കും തടയുവാ –
നാവാതെ, യവസാന –
മത് പെയ്‌തൊഴിയുന്നൂ !

x. x. x. x.

കരയിച്ചിടാതെന്റെ
മക്കളേ, യമ്മതന്‍
കരള്‍ നീറി, പിടയുമ്പോ-
ളെന്തു ചെയ്യും ?

അടിപൊളി പ്രേതങ്ങ –
ളലയുന്ന ശ്മാശാന
നിലയമായ് നാടുകള്‍
മാറിടുമ്പോള്‍ ?

തുള്ളുക, തുള്ളുക,
മഴനൃത്ത വേദിയി –
ലടിവസ്ത്ര, മൂരി –
യെറിഞ്ഞു വീണ്ടും ?

* പെരുമഴക്കെടുതിയില്‍ നാടുകള്‍ നടുങ്ങുന്നു – വാര്‍ത്ത.

Fgg9

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top