Flash News

കാമ്പസുകളില്‍ ജനാധിപത്യം പുനസ്ഥാപിക്കണം: പ്രദീപ് നെന്മാറ

July 20, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20180720_183356_920മലപ്പുറം : കാമ്പസുകളില്‍ നിന്ന് അതിക്രമങ്ങളെ തുടച്ചു നീക്കാന്‍ ജനാധിപത്യമൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ. കാമ്പസുകളില്‍ ആധിപത്യം സ്ഥാപിക്കാനായി അക്രമോത്സുകത പ്രവര്‍ത്തന ശൈലിയായി പല വിദ്യാര്‍ത്ഥി സംഘടനകളും സ്വീകരിച്ചതാണ് കാമ്പസ് ഹിംസകള്‍ക്ക് കാരണം. സമകാലീന കാമ്പസ് പശ്ചാത്തലത്തില്‍ സാഹോദര്യ രാഷ്ട്രീയത്തിലൂന്നി നവജനാധിപത്യം കെട്ടിപ്പടുക്കാനായി വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

“അക്രമ രാഷ്ട്രീയത്തോട് വിസമ്മതിക്കുക, നവ ജനാധിപത്യ കാമ്പസുകൾ സൃഷ്ടിക്കുക” തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിക്കുന്ന അംഗത്വ കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവണ്മെന്റ് കോളേജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ്പ് കോളേജ് വിദ്യാര്‍ഥി എം അര്‍ഷദ്, ഹാബീല്‍ എന്നിവര്‍ പ്രദീപ് നെന്മാറയില്‍ നിന്നും ഏറ്റുവാങ്ങി.

ജില്ലാ ജനറല്‍ സെക്രട്ടറി ഹബീബ റസാഖ്, കോളേജ് യൂണിറ്റ് പ്രസിഡന്റ് ഷാനിബ് കൂട്ടില്‍, സെക്രട്ടറി അന്‍ഷിദ എന്നിവര്‍ സംസാരിച്ചു. ദാനിഷ് പാറയില്‍, ഫഹ്മിദ, നസീം അഹ്മദ്, ഹിബ എന്നിവര്‍ നേതൃത്വം നല്‍കി.

IMG_20180720_183244_505 IMG_20180720_183811_306


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top