പാലക്കാട്: വിക്ടോറിയ കോളേജില്‍ ഫ്രറ്റേണിറ്റിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിൻ ഉദ്ഘാടനം തടയാന്‍ എസ്.എഫ്.ഐ ശ്രമിച്ചത് ജനാധിപത്യത്തെ ഭയക്കുന്നതു മൂലമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം ആരോപിച്ചു. കൊടിമരം നാട്ടിയതിനെതിരെ ഫ്രറ്റേണിറ്റി പ്രവർത്തകരോട് തട്ടിക്കയറുകയും പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റം നടത്തുകയും ചെയ്തതിലൂടെ ഏകമുഖമായ കാമ്പസാണ് എസ്.എഫ്.ഐയുടെ ലക്ഷ്യമെന്ന് കാണാന്‍ സാധിക്കും. എന്നാല്‍ കാമ്പസുകളില്‍ ബഹുസ്വരതയും നവജനാധിപത്യവും കെട്ടിപ്പടുക്കാന്‍ ഫ്രറ്റേണിറ്റി മുന്നിട്ടിറങ്ങുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെമ്പര്‍ഷിപ്പ് കൈമാറി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി സഫീര്‍ ഷാ “അക്രമ രാഷ്ട്രീയത്തോട് വിസമ്മതിക്കുക, നവജനാധിപത്യ കാമ്പസുകള്‍ സൃഷ്ടിക്കുക” കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരം അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ അഷ്ഫാഖ്, ഹംന എന്നിവര്‍ നേതൃത്വം നല്കി.
നേരത്തെ പരിപാടി തടയാനായി എസ്.എഫ്.ഐ ശ്രമിച്ചതിനിടെ ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി സഫീര്‍ ഷാ, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാന്‍, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരം, ത്വാഹ മേപ്പറമ്പ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. പോലീസിന്റെ അന്യായ അറസ്റ്റില്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജാമ്യത്തില്‍ ഇറങ്ങിയ നേതാക്കള്‍ക്ക് സ്വീകരണം നല്കി.

Leave a Reply