Flash News

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടയില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാന്‍ സംസാരിച്ചപ്പോഴും രാഹുല്‍ കണ്ണിറുക്കി

July 21, 2018

rahul-gandhiന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടയില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാന്‍ സംസാരിക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധി കണ്ണിറുക്കി കാണിച്ചു. ആരെയാണ് കണ്ണിറുക്കി കാണിച്ചതെന്ന് വ്യക്തമല്ല. മോദിയേയും ബിജെപി സര്‍ക്കാരിനേയും കണക്കറ്റ് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, തന്റെ പ്രസംഗം അവസാനിപ്പിച്ച ശേഷം മോദിക്ക് കൈകൊടുത്തും ആലിംഗനം ചെയ്തുമാണ് ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയത്. പിന്നീട് റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സംസാരിക്കുന്നതിനിടെ രാഹുല്‍ കണ്ണിറുക്കി കാണിച്ചു. നിര്‍മല സീതാരാമന്‍ പറയുന്നത് മണ്ടത്തരമെന്ന രീതിയിലായിരുന്നു രാഹുലിന്റെ കണ്ണിറുക്കല്‍. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

അതേസമയം, മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് അദ്ദേഹത്തിന്റെ കള്ളത്തരം കൊണ്ടാണെന്നുള്ള രാഹുലിന്റെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നേരത്തെ പൊട്ടിച്ചിരിച്ചിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ഇതുവരെയില്ലാത്ത രീതിയില്‍ ബിജെപി നേതൃത്വത്തിനെതിരേയും നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരേയും കടന്നാക്രമിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. റാഫേല്‍ ഇടപാടും നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം രാഹുല്‍ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ബിജെപി സര്‍ക്കാരിന്റെ ഭരണത്തിലൂടെ കോട്ടിട്ട വ്യവസായികള്‍ക്കും അമിത്ഷായുടെ മകനും മാത്രമാണ് ഗുണമുണ്ടായതെന്നും രാഹുല്‍ പരിഹസിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top