Flash News
മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ഐ.ജി. ശ്രീജിത്ത് പെരുമാറിയത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി; യുവതികളായ രണ്ട് ആക്റ്റിവിസ്റ്റുകളെ പോലീസ് വേഷം കെട്ടിച്ച് പതിനെട്ടാം പടിയ്ക്ക് താഴെ വരെ കൊണ്ടുവന്നത് ശ്രീജിത്തും സംഘവും   ****    കിസ് ഓഫ് ലൗവ് – മാറു തുറക്കല്‍ വിവാദ നായിക രഹ്നാ ഫാത്തിമയേയും മാധ്യമ പ്രവര്‍ത്തക കവിത ജക്കാലയേയും നൂറ്റമ്പതോളം പോലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ടുപോയത് വിവാദമായി; മനോജ് എബ്രഹാമിന് നോട്ടപ്പിശക് സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് തേടി   ****    മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം; സൗദി അറേബ്യയില്‍ സംഘടിപ്പിച്ചിട്ടുള്ള ‘വിഷന്‍ 2030’ ഉച്ചകോടിയില്‍ നിന്ന് അമേരിക്കയും ബ്രിട്ടനും പിന്മാറി   ****    ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടറെ ആക്രമിച്ചത് തന്റെ ആളാണെന്ന് യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്   ****    ശബരിമല; സന്നിധാനത്തെത്താന്‍ കഴിയാതെ രഹ്ന ഫാത്തിമയും കവിതയും പിന്മാറി; സുരക്ഷയൊരുക്കാമെന്നു പറഞ്ഞ പോലീസ് സഹകരിച്ചില്ലെന്ന്   ****   

നോര്‍ത്ത് ടെക്‌സസില്‍ റിക്കാര്‍ഡ് താപനില; 3 വയസ്സുകാരന്‍ വാനിലിരുന്ന് ചൂടേറ്റ് മരിച്ചു

July 21, 2018 , പി.പി. ചെറിയാന്‍

Newsimg1_7698895ഹൂസ്റ്റണ്‍: ജൂലൈ 18 മുതല്‍ നോര്‍ത്ത് ടെക്‌സസില്‍ അനുഭവപ്പെടുന്ന അതികഠിനമായ ചൂട് ജനജീവിതം ദുസഹമായിരിക്കുന്നു. ജൂലൈ 18 ന് 106°, 19 ന് 107° , 20 ന് 109° താപനില രേഖപ്പെടുത്തിയത്. ചൂട് ശക്തിപ്പെട്ടതോടെ പല വീടുകളിലും എയര്‍ കണ്ടിഷന്റെ പ്രവര്‍ത്തനം തകരാറിലായി.

ഇതിനിടയില്‍ ഹൂസ്റ്റണ്‍ ഡെ കെയറിലെ കുട്ടികളേയും കൊണ്ടു ഫീല്‍ഡ് ട്രിപ്പിനു പോയ സ്കൂള്‍ വാനിനകത്തിരുന്നു മൂന്നു വയസുകാരന്‍ ചൂടേറ്റു മരിച്ചു. രാവിലെ പുറപ്പെട്ട ബസ് ഫീല്‍ഡ് ട്രിപ്പ് കഴിഞ്ഞു 3.30 ന് ഡെ കെയറിനു മുമ്പിലെത്തി. എല്ലാ കുട്ടികളും ബസില്‍ നിന്നിറങ്ങിയതായി ഡ്രൈവറും കൂടെയുള്ളവരും സാക്ഷ്യപ്പെടുത്തി.6.30 ന് കുട്ടിയെ കൂട്ടി കൊണ്ടു പോകുന്നതിന് പിതാവ് എത്തിയപ്പോഴാണ് കുട്ടി ഡേ കെയറിനകത്തില്ലെന്നു മനസ്സിലായത്.

ഉടന്‍ ബസില്‍ പരിശോധന നടത്തിയപ്പോള്‍ ചൂടേറ്റ് മരിച്ചു കിടക്കുന്ന മൂന്നു വയസ്സുകാരനെയാണു പിതാവ് കണ്ടത്. ഹാരിസ് കൗണ്ടി (പ്രിസിങ്ങ്റ്റ് ഒന്ന്) കോണ്‍സ്റ്റബിള്‍ അലന്‍ റോസിനാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.ബസ് ഡ്രൈവര്‍ക്കും ഡെ കെയറിനും എതിരെ കേസെടുക്കണമോ എന്നു പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Newsimg2_23248035

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top