Flash News
വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി സ്വദേശിയുമായ ഖഷോഗിയെ കൊലപ്പെടുത്തിയതിന്റെ മുഴുവന്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍   ****    ആര്‍ത്തവ രക്തം ഒലിപ്പിച്ചുകൊണ്ട് നിങ്ങളാരെങ്കിലും സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമോ?; പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനിയുടെ പ്രതികരണം   ****    സിബി‌ഐയിലെ അഴിമതി മറനീക്കി പുറത്തുവരുന്നു; കൈക്കൂലി വാങ്ങാന്‍ ഏജന്റുമാര്‍ ഗള്‍ഫിലും കേരളത്തിലും; സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താനയെ പദവികളില്‍ നിന്ന് നീക്കി   ****    ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി നേട്ടം കൊയ്യാമെന്ന് ആരും മോഹിക്കേണ്ട; സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ കലാപമുണ്ടാക്കുന്ന സംഘ്പരിവാറിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനറിയാം; ശബരിമല ആരുടേയും കുടുംബ സ്വത്തല്ല: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം   ****    KERALA CENTER TO HONOR FIVE INDIAN AMERICAN KERALITES AT ITS ANNUAL AWARDS BANQUET   ****   

കാര്‍ഡിയോളജിസ്റ്റ് ഡോ. മാര്‍ക്ക് ഹൂസ്റ്റണില്‍ വെടിയേറ്റു മരിച്ചു

July 21, 2018 , പി.പി. ചെറിയാന്‍

Newsimg1_35152640ഹൂസ്റ്റണ്‍: കാര്‍ഡിയോളജിസ്റ്റും മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്യു ബുഷിന്റെ ഡോക്ടറുമായിരുന്ന മാര്‍ക്ക് ഹസ്ക്കനെച്റ്റ് (65) ജൂലൈ 20 വെള്ളിയാഴ്ച രാവിലെ 8.50 ന് വെടിയേറ്റ് മരിച്ചു. ഹൂസ്റ്റണ്‍ ടെക്‌സസ് മെഡിക്കല്‍ സെന്ററിനു സമീപം സൈക്കിളില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ഡിബേക് ലി ഹാര്‍ട്ട് ആന്റ് വാസ്കുലര്‍ സെന്ററിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.

ബൈക്കില്‍ സഞ്ചരിച്ചിരുന്ന കറുത്ത ജാക്കറ്റ് ധരിച്ച ഇരുപതിനും ഇരുപത്തിരണ്ടിനും ഇടയില്‍ പ്രായമുള്ള വൈറ്റോ, ഹിസ് പാനിക്കോ യുവാവാണ് ഡോക്ടര്‍ക്കുനേരെ രണ്ടു തവണ വെടിയുതിര്‍ത്തതെന്ന് ഹൂസ്റ്റണ്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. വെടിവെച്ചശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു. മെത്തഡിസ്റ്റ് ഹോസ്പിറ്റലും പരിസരവും പൊലീസ് അന്വേഷിച്ചുവെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. മെത്തഡിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് മെമ്മോറിയല്‍ ഹെര്‍മന്‍ ഹോസ്പിറ്റലിലും ഡോക്ടര്‍ സേവനം അനുഷ്ഠിച്ചിരുന്നു.

ഡോക്ടറുടെ അകാല നിര്യാണത്തില്‍ പ്രസിഡന്റ് ബുഷ് അനുശോചനം അറിയിച്ചു. ഡോ. മാര്‍ക്ക് പ്രശസ്തനായ കാര്‍ഡിയോളജിസ്റ്റും, രോഗികളെ ചികിത്സിക്കുന്നതില്‍ അതി സമര്‍ത്ഥനുമായിരുന്നുവെന്നു സന്ദേശത്തില്‍ പറയുന്നു. പ്രഫഷണല്‍ അച്ചീവ്‌മെന്റില്‍ സൂപ്പര്‍ ഡോക്ടറായി അടുത്തിയിടെയാണ് അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top