Flash News
വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി സ്വദേശിയുമായ ഖഷോഗിയെ കൊലപ്പെടുത്തിയതിന്റെ മുഴുവന്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍   ****    ആര്‍ത്തവ രക്തം ഒലിപ്പിച്ചുകൊണ്ട് നിങ്ങളാരെങ്കിലും സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമോ?; പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനിയുടെ പ്രതികരണം   ****    സിബി‌ഐയിലെ അഴിമതി മറനീക്കി പുറത്തുവരുന്നു; കൈക്കൂലി വാങ്ങാന്‍ ഏജന്റുമാര്‍ ഗള്‍ഫിലും കേരളത്തിലും; സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താനയെ പദവികളില്‍ നിന്ന് നീക്കി   ****    ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി നേട്ടം കൊയ്യാമെന്ന് ആരും മോഹിക്കേണ്ട; സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ കലാപമുണ്ടാക്കുന്ന സംഘ്പരിവാറിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനറിയാം; ശബരിമല ആരുടേയും കുടുംബ സ്വത്തല്ല: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം   ****    KERALA CENTER TO HONOR FIVE INDIAN AMERICAN KERALITES AT ITS ANNUAL AWARDS BANQUET   ****   

ചങ്ങനാശേരി-കുട്ടനാട് പിക്‌നിക്ക് ജൂലൈ 28-ന്

July 21, 2018 , ജോഷി വള്ളിക്കളം

Pics Kuttanadu Picnicഷിക്കാഗോ: മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലവും നാനാത്വത്തില്‍ ഏകത്വം വിളിച്ചോതുന്നതുമായ അഞ്ചുവിളക്കിന്റെ ചരിത്രപ്രസിദ്ധമായ ചങ്ങനാശേരിയും, കേരളത്തിന്റെ നെല്ലറയായ കുട്ടനാടും സംയുക്തമായി ചേര്‍ന്ന് ഈ വര്‍ഷത്തെ പിക്‌നിക്ക് നടത്തുന്നു. ജൂലൈ 28 ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കില്‍ വച്ചാണ് പിക്‌നിക്ക് നടത്തുന്നത്.

കുട്ടികള്‍, വനിതകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായി വിവിധയിനം കായിക മത്സരങ്ങളും, വടംവലി മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വടംവലി മത്സരത്തിന് ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്യുന്നതാണ്. നാട്ടുകാരും സുഹൃത്തുക്കളുമായി സൗഹൃദപരമായി ഒരു ദിവസം ചിലവഴിക്കുന്നതിനും പുതിയ സുഹൃദ് ബന്ധങ്ങള്‍ നേടുന്നതിനും ഇത് നല്ല അവസരമായിരിക്കും.

ഈവര്‍ഷത്തെ പിക്‌നിക്കിന്റെ കോഓര്‍ഡിനേറ്ററായി സ്കറിയാ തോമസും (847 910 6487), കോ കോഓര്‍ഡിനേറ്റര്‍മാരായി ബിജി കൊല്ലാപുരം (847 691 2560), ജോഷി വള്ളിക്കളം (312 685 6749), രാജന്‍ മാലിയില്‍ (847 568 0383), അഗസ്റ്റിന്‍ കളത്തില്‍ (847 345 0280), ഫിലിപ്പ് പവ്വത്തില്‍ (847 338 1430), ഷിബു അഗസ്റ്റിന്‍ (847 858 0473) എന്നിവരും പ്രവര്‍ത്തിക്കുന്നു.

ജൂലൈ 28-നു നടത്തുന്ന പിക്‌നിക്കിലേക്ക് എല്ലാ ചങ്ങനാശേരി -കുട്ടനാട് നിവാസികളേയും ക്ഷണിക്കുന്നതായി കോര്‍ഡിനേറ്റര്‍മാര്‍ അറിയിക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top