Flash News

എന്റെ ലക്ഷ്യം എം‌ബാപെയെ ഇംഗ്ലീഷ് ക്ലബ്ബിലെത്തിക്കുക: ഫാബിന്യോ

July 21, 2018

mpape-1ഈ സീസണില്‍ മൊണോക്കോയില്‍ നിന്നും ലിവര്‍പൂളിലേക്കു ചേക്കേറിയ ബ്രസീലിയന്‍ താരം ഫാബിന്യോ തന്റെ ലക്ഷ്യം എംബാപെയെ ഇംഗ്ലീഷ് ക്ലബിലെത്തിക്കുകയാണെന്നു വെളിപ്പെടുത്തി. ഒരു മാസം മുന്‍പാണ് ബ്രസീലിയന്‍ മധ്യനിര താരം നാല്‍പത്തിയഞ്ചു ദശലക്ഷം യൂറോയുടെ ട്രാന്‍സ്ഫറില്‍ ലിവര്‍പൂളിലേക്കു ചേക്കേറിയത്. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഗംഭീര പ്രകടനം നടത്തിയ ലിവര്‍പൂള്‍ ഇത്തവണ ഒന്നുകൂടി കരുത്തു കൂട്ടാന്‍ വേണ്ടി നിരവധി മികച്ച താരങ്ങളെ ടീമിലെത്തിച്ചിരുന്നു. ഫാബീന്യോക്കു പുറമേ ലീപ്‌സിഗ് താരം നബി കെയ്റ്റ, സ്വിസ് താരം ഷക്വീരി, ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ എന്നിവരെയും ടീമിലെത്തിച്ച് അതിശക്തരായാണ് ലിവര്‍പൂള്‍ പുതിയ സീസണിന് ഒരുങ്ങുന്നത്.

എന്നാല്‍ ഇതു കൊണ്ട് ലിവര്‍പൂളിന്റെ ട്രാന്‍സ്ഫര്‍ പദ്ധതികള്‍ അവസാനിക്കുന്നില്ലെന്ന സൂചനകളാണ് ഫബീന്യോ നല്‍കുന്നത്. ഈ സീസണില്‍ പിഎസ്ജിയില്‍ തുടരുമെന്ന് എംബാപെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും താരത്തെ ലിവര്‍പൂളിലെത്തിക്കാന്‍ സാവധാനം സമ്മതിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഫബിന്യോ പറഞ്ഞു. താന്‍ ലിവര്‍പൂളിലെത്തിയതിനു ശേഷം തന്നെ എംബാപെ അഭിനന്ദിച്ചിരുന്നുവെന്നും എന്നാല്‍ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ താരത്തെ അഭിനന്ദിക്കാന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും അതിനു ക്ഷമ ചോദിക്കുന്നുവെന്നും ഫബിന്യോ പറഞ്ഞു. ഫ്രാന്‍സും എംബാപെയും ലോകകപ്പില്‍ നടത്തിയ പ്രകടനം ഉജ്ജ്വലമായിരുന്നുവെന്നും ബ്രസീലിയന്‍ താരം അറിയിച്ചു.

മൊണോക്കോയില്‍ മുന്‍പ് ഒരുമിച്ചു കളിച്ചിരുന്ന താരങ്ങളാണ് എംബാപ്പെയും ഫബീന്യോയും. മൊണോക്കോ ഫ്രഞ്ച് ലീഗ് ജേതാക്കളായപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ചതില്‍ ഇരുവര്‍ക്കും നിര്‍ണായക പങ്കുണ്ടായിരുന്നു. അന്നു മാഞ്ചസ്റ്റര്‍ സിറ്റിയെയടക്കം തകര്‍ത്ത് മൊണോക്കോയെ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ എത്തിച്ച പ്രകടനത്തിനു ശേഷമാണ് എംബാപെ ലോക ഫുട്‌ബോളില്‍ താരമായി ഉയരുന്നത്. അടുത്ത സീസണില്‍ താരത്തെ ലിവര്‍പൂളില്‍ എത്തിക്കാന്‍ ഫാബിന്യോക്കു കഴിഞ്ഞാല്‍ അതു ലിവര്‍പൂളിനു സ്വന്തമാക്കാവുന്ന ഏറ്റവും വലിയ നേട്ടമാവും

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top