Flash News

പിഞ്ചുകുഞ്ഞിനെ (ഏഴ് മാസം) പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ

July 21, 2018

imageജയ്പൂര്‍: രാജസ്ഥാനില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത 19കാരന് വധശിക്ഷ. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനായി രാജസ്ഥാന്‍ നിയമസഭ പുതിയതായി പാസാക്കിയ നിയമപ്രകാരമാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇത്തരം കേസുകളില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ ആളാണിയാള്‍. രാജസ്ഥാനിലെ ആദ്യത്തെയും.

കഴിഞ്ഞ മെയ് ഒമ്പതിന് രാജസ്ഥാനിലെ ലക്‌സ്മന്‍ഗറിലായിരുന്നു സംഭവം. ബന്ധുവിന്റെയൊപ്പം ഇരിക്കുകയായിരുന്ന കുഞ്ഞിനെ പത്തൊമ്പതുകാരന്‍ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ അയല്‍വാസിയായിരുന്നു ഇയാള്‍. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് മതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള ഫുട്‌ബോള്‍ മൈതാനത്തില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തി. തുടര്‍ന്ന് 20 ദിവസത്തോളം ആള്‍വാറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top