Flash News

മെയ് ദിനത്തില്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷാ ഭടനെ സര്‍‌വ്വീസില്‍ നിന്ന് പുറത്താക്കി

July 21, 2018

macronപാരിസ്: മെയ് ദിനത്തില്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ച സുരക്ഷാ ഭടനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ സര്‍‌വ്വീസില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ മേയില്‍ പാരിസില്‍ നടന്ന സംഭവത്തിന്റെ രണ്ടു വിഡിയോകള്‍ പുറത്തുവന്നതോടെയാണ് ഉദ്യോഗസ്ഥനെതിരെ നടപടി കൈക്കൊണ്ടത്. മക്രോയുടെ സുരക്ഷാസംഘത്തില്‍ ഉയര്‍ന്ന സ്ഥാനത്തുള്ള അലക്‌സാന്ദ്രെ ബെനലയാണ് നടപടി നേരിടുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

പുറത്തു വന്ന വീഡിയോയില്‍ മേയ് ദിന പ്രതിഷേധ റാലിയില്‍ പങ്കെടുത്തയാളെ ബെനല മര്‍ദിക്കുന്നതും ഒരു സ്ത്രീയെ വലിച്ചിഴയ്ക്കുന്നതുമായ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇത് പുറത്തുവന്നതോടുകൂടി ബെനലക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു.തുടര്‍ന്ന് ഇയാള്‍ക്കെതിരെ കൃത്യ വിലോഭത്തിനും പൊലീസുകാരനല്ലാതിരുന്നിട്ടും പൊലീസിന്റെ ഹെല്‍മറ്റും ബാഡ്ജും ധരിച്ചെന്ന കുറ്റത്തിനും കേസെടുത്തു.

ഇതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബെനലയ്ക്കു ചോര്‍ത്തി നല്‍കിയ മൂന്നു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ആദ്യം ബെനലയ്‌ക്കെതിരായ നടപടി രണ്ടാഴ്ചത്തെ സസ്‌പെന്‍ഷന്‍ മാത്രമായിരുന്നു. കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് പുറത്താക്കാന്‍ തീരുമാനമെടുത്തത്. നടപടി എടുക്കാന്‍ വൈകിയതില്‍ മക്രോക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top