Flash News

ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു

July 21, 2018

dalitചെന്നൈ: ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം. പാചകം ചെയ്യാനുള്ള പാത്രങ്ങള്‍ വലിച്ചെറിഞ്ഞായിരുന്നു പ്രതിഷേധം. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കേസെടുത്തു. ദലിത് പാചകക്കാരി വീണ്ടും ജോലിയില്‍ പ്രവേശിച്ചതോടെ 30 രക്ഷിതാക്കള്‍ സ്വന്തം കുട്ടികളെ സ്‌കൂളിലയക്കാന്‍ തയാറായില്ല.

തിരുമാല ഗൗണ്ടന്‍പാളയം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പാചക്കാരിയായി അരുന്തതിയാര്‍ വിഭാഗത്തില്‍പ്പെട്ട പി.പപ്പലിനെ നിയമിച്ചതിനെതിരെയാണു മറ്റു ജാതിക്കാര്‍ രംഗത്തുവന്നത്. പപ്പലിനെ പാചകക്കാരിയായി നിയമിക്കാന്‍ അനുവദിക്കില്ലെന്നറിയിച്ച് ഇവര്‍ പാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞു. അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. പപ്പലിന്റെ പരാതിയില്‍ 87 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പട്ടികജാതി, വര്‍ഗ പീഡന വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകളും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെതിരായ വകുപ്പുകളും ചേര്‍ത്താണു കേസ്. 12 പ്രധാന പ്രതികള്‍ ഒളിവിലാണ്. ജില്ലാ ഭരണകൂടം ഇടപെട്ടു പപ്പലിനു സുരക്ഷിതമായി ജോലി ചെയ്യാനുള്ള സംവിധാനമൊരുക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top