Flash News

മുതിരപ്പുഴയാറ്റില്‍ നിന്ന് കണ്ടെടുത്തത് കാണാതായ ജസ്നയുടെ കാല്‍ തന്നെയാണോ എന്ന് സംശയം; കാല്‍ ഡി.എന്‍.എ. പരിശോധനയ്ക്കയച്ചു

July 22, 2018

jasna-1അടിമാലി: മുതിരപ്പുഴയാറ്റില്‍ നിന്ന് കണ്ടെടുത്തത് പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌നയുടേതെന്ന് സംശയിച്ച് പൊലീസ്. ജസ്‌ന ഈ മേഖലയില്‍ എത്തിയെന്ന സൂചനകളും കാല്‍ പരിശോധനയില്‍ മരിച്ച സ്ത്രീയുടെ പ്രായം സംബന്ധിച്ച കണ്ടെത്തലും അടക്കം പരിഗണിച്ച് ഡിഎന്‍എ പരിശോധനക്കയച്ചു. വെള്ളത്തൂവല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുഞ്ചിത്തണ്ണിയില്‍ പുഴയരികില്‍ പുതിയതായി നിര്‍മിച്ച റോഡില്‍ ക്ഷേത്രത്തിന് സമീപം താഴ്ഭാഗത്തായി കാല്‍ കണ്ടെത്തിയത്. അരയില്‍നിന്ന് വേര്‍പ്പെട്ട നിലയില്‍ ഇടത് കാലാണ് കണ്ടെത്തിയത്. ഒഴുകിവന്ന് കരക്കടിയുകയായിരുന്നു. ജസ്‌ന നെടുങ്കണ്ടം രാമക്കല്‍മേട്ടില്‍ എത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതാണ് സംശയത്തിനും പരിശോധനക്കും മറ്റൊരു കാരണം. ഇവിടെ നിന്ന് മൂന്നാറിലും പരിസരത്തും ജസ്‌ന എത്തുന്നതിന് സാധ്യത കൂടുതലാണ്. ഇത് സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിവരുന്നതിനിടെയാണ് സമീപപ്രദേശമായ വെള്ളത്തൂവലില്‍ നിന്ന് ഒരു സ്ത്രീയുടെ കാല്‍ കണ്ടെത്തുന്നത്.

കോട്ടയം മെഡിക്കല്‍ കോളെജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. 20നും 30നും ഇടയില്‍ പ്രായമുള്ള യുവതിയുടെ കാലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. അഞ്ചു മുതല്‍ 25 ദിവസംവരെ പഴക്കമാണ് കണക്കാക്കിയിരിക്കുന്നത്. തുടര്‍ന്ന് മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെടുക്കുന്നതിനടക്കം ശ്രമങ്ങളും പൊലീസ് ഊര്‍ജിതമാക്കി. ഒരുമാസം മുമ്പ് മൂന്നാര്‍ ആറ്റുകാട് വെള്ളച്ചാട്ടത്തില്‍ ചാടിയ ആറ്റുകാട് സ്വദേശിനി വിജിയെ (31) കുറിച്ച് ഇതുവരെ വിവരമില്ല. ഇവരുടെ ശരീരഭാഗമാണോ ഇതെന്നറിയാനുള്ള ഡി.എന്‍.എ പരിശോധന അടക്കമുള്ള നടപടിക്ക് പൊലീസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാലേ ഡി.എന്‍.എ പരിശോധന നടത്തുകയുള്ളൂവെന്ന് കെമിക്കല്‍ ലാബില്‍നിന്ന് അറിയിപ്പ് ലഭിച്ചതിനാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പൊലീസ് കത്ത് നല്‍കിയിരിക്കുകയാണ്.

കൊന്നത്തടി പഞ്ചായത്ത് പരിധിയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ മറ്റൊരു യുവതിയെയും കാണാതായിട്ടുണ്ട്. ഇവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. എന്നാല്‍, ഇവരുടെ ഡി.എന്‍.എ പരിശോധനക്ക് ഇതുവരെ നടപടിയെടുത്തിട്ടില്ല. ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top