Flash News

അഭിമന്യുവിനെ കൊല്ലാന്‍ കൊലയാളികളെ വിളിച്ചു വരുത്തിയത് ക്യാമ്പസ് ഫ്രണ്ടില്‍ പ്രത്യേക പരിശീലനം ലഭിച്ച പെണ്‍‌കുട്ടി

July 22, 2018

abhimanyu-new-830x412എറണാകുളം മഹാരജാസ് കോളേജില്‍ എസ്‌ഡി‌പി‌ഐയില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥിനികളുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. അഭിമന്യു വധക്കേസില്‍ നിര്‍ണ്ണായക അറസ്റ്റുകള്‍ക്കു പിന്നാലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ്. പ്രത്യേകം പരിശീലനം ലഭിച്ച പെണ്‍കുട്ടിയാണു കൊലയാളികളെ വിളിച്ചു വരുത്തിയതെന്നും പോലീസിനു വ്യക്തമായി. സംഭവത്തിനു പിന്നാലെ ക്യാമ്പസില്‍നിന്നു മുങ്ങിയ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. ഇവരെ പ്രതിയാക്കി അറസ്റ്റ് ചെയ്യാന്‍ പോലീസ് നിയമോപദേശം തേടി.

കൊലയാളി സംഘത്തിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ഥിനിയെക്കുറിച്ചുളള വിവരം ലഭിച്ചത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ പങ്ക് കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി അഭിമന്യുവിന്റെ അടുത്ത സുഹൃത്തായ പെണ്‍കുട്ടിയില്‍നിന്നു മൊഴിയെടുക്കും. സംശയനിഴലിലുള്ള പെണ്‍കുട്ടിക്കു പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

അഭിമന്യൂവിനെ വധിച്ചശേഷം ചോരപുരണ്ട ഷര്‍ട്ട് വലിച്ചൂരിയെറിഞ്ഞോടിയതാര് എന്നു കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു പോലീസ്. കേസിലെ മുഖ്യപ്രതിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുമായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും ഇതാരെന്നു കണ്ടെത്തിയില്ല. എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ ആധിപത്യം അവസാനിപ്പിക്കാന്‍ ആക്രമിക്കാനുദ്ദേശിച്ചുതന്നെ കാമ്പസിലെത്തിയെന്നാണു മുഹമ്മദിന്റെ മൊഴി.

ഇതിനായി മുന്‍കൂട്ടി പദ്ധതിയും തയാറാക്കി. കാമ്പസില്‍ സംഘര്‍ഷം തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ മാറി അഭിമന്യുവിനെയും അര്‍ജുനെയും അക്രമിക്കുകയായിരുന്നു. അതു ചെയ്തത് ആരാണെന്നു തനിക്കറിയില്ലെന്നാണ് ആവര്‍ത്തിച്ചു ചോദ്യ ചെയ്തിട്ടും മുഹമ്മദ് അന്വേഷണസംഘത്തോടു പറയുന്നത്.

അക്രമ വിവരമറിഞ്ഞയുടന്‍ എറണാകുളം ലോ കോളജിലെയും മഹാരാജാസ് കോളജിലെയും ഹോസ്റ്റല്‍ വിദ്യാര്‍ഥികളായ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു. ഇതോടെയാണ് 15 അംഗ സംഘം ഓടിയത്. ഇതിനിടയിലാണ് അഭിമന്യുവിന്റെ ചോര തെറിച്ച ഷര്‍ട്ട് വലിച്ചൂരിയെറിഞ്ഞ് പ്രതികളിലൊരാള്‍ കടന്നത്. ഇയാളാണ് അഭിമന്യൂവിനെ കുത്തിയതെന്നാണു പോലീസ് നിഗമനം. ഷര്‍ട്ടില്ലാതെ കോളജിനു മുന്നിലൂടെ നടന്നയാളെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു.

പിന്നീടിയാള്‍ കടന്നുകളഞ്ഞു. സംശയനിഴലിലുള്ള നെട്ടൂര്‍, ഫോര്‍ട്ടുകൊച്ചി സ്വദേശികളില്‍ രണ്ടുപേരില്‍ ഒരാളാവും ഇതെന്നു പോലീസ് കണക്കുകൂട്ടുന്നു. അക്രമത്തിനുശേഷം കോളജിനുസമീപത്തു നിന്ന് ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട പ്രതികളെ അരൂക്കുറ്റിയിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ നജീബ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണെന്നും പോലീസ് സ്ഥിരീകരിച്ചു. ഓട്ടോ എത്തിയതും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top