Flash News

ഹരീഷിന്റെ “മീശ” നോവലിനെതിരെ ഹിന്ദു സംഘടനകളുടെ ഭീഷണി; നടപടിയെടുക്കാത്ത ആഭ്യന്തര വകുപ്പിന്റെ നിലപാട് ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ്

July 22, 2018

s-hareesh-830x412എസ്. ഹരീഷിന്റെ “മീശ” എന്ന നോവലിനെതിരെ ഒരു വിഭാഗം ഹിന്ദു സംഘടനകളുടെ എതിര്‍പ്പിന് പിന്നാലെ നോവല്‍ പിന്‍വലിച്ച യുവ എഴുത്തുകാരന്‍ എസ്.ഹരീഷിന് രാഷ്ട്രീയ രംഗത്ത് നിന്ന് പിന്തുണ. ‘മീശ’ നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തരുതെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്തു നിര്‍ത്തരുത്. പൗരസമൂഹവും സാഹിത്യകാരന്മാരും ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്.ഹരീഷിന് നോവല്‍ പിന്‍വലിക്കേണ്ടിവന്നത് പ്രബുദ്ധ കേരളത്തിന് നാണക്കേടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. നോവലിസ്റ്റിന്റെ കുടുംബാംഗങ്ങളെയടക്കം സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചിട്ടും നടപടിയെടുക്കാത്ത ആഭ്യന്തരവകുപ്പിന്റെ നിലപാട് ദുരൂഹമെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

സൈബര്‍ ലോകത്തും പുറത്തുമായി ഉയര്‍ന്ന ഭീഷണിയെ തുടര്‍ന്ന് ഇന്നലെയാണ് സാഹിത്യകാരന്‍ എസ്.ഹരീഷ് പ്രമുഖ ആഴ്ച്ചപതിപ്പില്‍ നിന്ന് തന്റെ നോവല്‍ പിന്‍വലിച്ചത്. ഹരീഷിന്റെ മീശയെന്ന നോവലിനെതിരെ ഒരു വിഭാഗം ഹിന്ദു സംഘടനകളും പ്രവര്‍ത്തകരുമാണ് വിദ്വേഷപ്രചാരണം അഴിച്ചുവിട്ടത്. സമൂഹമനസ് പാകമാകുമ്പോള്‍ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് ഹരീഷ് അറിയിച്ചു.

എഴുതി തുടങ്ങിയ നോവല്‍ മൂന്നാം ലക്കത്തില്‍ പിന്‍വലിക്കുകയാണെന്ന് ഇദംപ്രഥമായാണ് ഒരു എഴുത്തുകാരന്‍ കേരളത്തില്‍ പ്രഖ്യാപിക്കുന്നത്. ഏറ്റവും നിന്ദ്യമായ രീതിയില്‍ ഭീഷണിപ്പെടുത്തുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് ഹരീഷ് ഖണ്ഡശ പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നത്. നോവലിന്റെ മൂന്നാം ലക്കത്തില്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണ ശകലമാണ് ചില സമുദായ സംഘടനകളെയും അതിന്റെ സൈബര്‍ പോരാളികളെയും ചൊടിപ്പിച്ചത്.

ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്നും ആരോപിച്ച് സംഘടനകള്‍ പ്രത്യക്ഷ സമരവും സംഘടിപ്പിച്ചിരുന്നു. അര നൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ ജാതി ജീവിതത്തെ ദളിത് പശ്ചാത്തതലത്തില്‍ അവതരിപ്പിക്കുന്ന നോവലായിരുന്നു മീശ കുടുംബത്തിന്റെ സ്വൈര്യജീവിതം പോലും താറുമാറാക്കുംവിധം ഭീഷണിയും തെറിവിളിയും ഉണ്ടായ സാഹചര്യത്തിലാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് സാഹിത്യഅക്കാദമി അവാര്‍ഡ് േജാതാവ് കൂടിയായ ഹരീഷ് പ്രതികരിച്ചു.

എന്നാല്‍ നോവല്‍ പുസ്തകരൂപത്തില്‍ പിന്നീട് വയനക്കാരിലെത്തിക്കുമെന്ന് അദേഹം അറിയിച്ചു. ഹരീഷിനെതിരെ സൈബര്‍ ആക്രമണം ശക്തമായപ്പോഴും സാംസ്കാരിക കേരളവും ബുദ്ധിജീവികളും മൗനം അവംലംബിച്ചുവെന്ന പരാതിയും വ്യാപകമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ഹരീഷിന്റെ “മീശ” നോവലിനെതിരെ ഹിന്ദു സംഘടനകളുടെ ഭീഷണി; നടപടിയെടുക്കാത്ത ആഭ്യന്തര വകുപ്പിന്റെ നിലപാട് ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ്”

  1. Sathish Kalathil says:

    ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ദുര്‍വിനിയോഗം മൗലികാവകാശമായി കാണരുത് :-

    വിഡ്ഢിത്തങ്ങള്‍ പറയുകയും (എഴുതുകയും) പ്രചരിപ്പിക്കുകയും ചെയ്യുന്നവരാകരുത് സാധാരണക്കാരില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന സാഹിത്യകാരന്മാര്‍, ഇതര കലാകാരന്മാര്‍ തുടങ്ങിയ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍. എന്തെഴുതിയാലും സാഹിത്യമാകുമെങ്കില്‍ ഇതിനേക്കാള്‍ നല്ല ‘ഭാവനാ’ശേഷിയുള്ളവരാണ് ഇന്നാട്ടിലെ സാധാരണക്കാരില്‍ ഭൂരിഭാഗവും. ഇന്നാണെങ്കിലോ, അവരില്‍ പലര്‍ക്കും സ്പഷ്ടമായി നല്ല ‘പച്ച’ മലയാളത്തില്‍ എഴുതാനും അറിയാം. അതുപോലെതന്നെ, തങ്ങള്‍ പാടുന്നതാണ് യഥാര്‍ത്ഥ രാഗത്തിലും താളത്തിലും ഉള്ളതെന്ന് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലാ ജനങ്ങളും വിശ്വസിക്കാനും, തങ്ങളാണ് യഥാര്‍ത്ഥ രാഗ-മേള കര്‍ത്താക്കള്‍, പാട്ടുകാര്‍ എന്നൊക്കെ അവകാശപ്പെടാനും അതിന് വേണ്ടി തെരുവിലിറങ്ങി പോരടിക്കാനും തുടങ്ങിയാലത്തെ സ്ഥിതി …?!! ആലോചിക്കാന്‍ പോലും സാദ്ധ്യമല്ല, ആ സ്ഥിതി.

    അടിക്കുറിപ്പ്: ഒരു കലാകാരന് ആവിഷ്ക്കാര സ്വാതന്ത്ര്യം കൂടിയേ തീരു. അത് പക്ഷെ, വിഡ്ഢിത്തങ്ങളും തോന്ന്യാസങ്ങളും സൃഷ്ടിക്കാന്‍ വേണ്ടിയാകരുത്.

    https://www.facebook.com/sathish.kalathil/posts/1829580880412215

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top