Flash News

പുടിന്‍ സമ്മാനിച്ച ആ പന്തില്‍ ചാരപ്പണിക്കുള്ള ഇലക്ട്രോണിക് ചിപ്സുകള്‍ ഉണ്ടോ എന്ന് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നു

July 23, 2018

putin-trumpവാഷിങ്ടന്‍: ഹെല്‍സിങ്കി ഉച്ചകോടി കഴിഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ച ആ പന്തില്‍ ചാരപ്പണിക്കുള്ള ഇലക്ട്രോണിക് ചിപ്സുകള്‍ ഉണ്ടോ എന്ന് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നു. പ്രസിഡന്റിനു ലഭിക്കുന്ന എല്ലാ സമ്മാനങ്ങള്‍ക്കുമുള്ള പതിവു പരിശോധനയെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിശദീകരണം. എന്നാല്‍ ഫുട്‌ബോള്‍ കിട്ടിയത് പുടിന്റെ കൈയ്യില്‍ നിന്നായതുകൊണ്ടാണ് ഇത് ചര്‍ച്ചയാകുന്നത്.

പുടിന്‍ നല്‍കിയ പന്തില്‍ ചാരയന്ത്രങ്ങള്‍ വല്ലതും ഒളിപ്പിട്ടുണ്ടാകാമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം ട്വീറ്റ് ചെയ്തിരുന്നു. അതു നന്നായി പരിശോധിച്ചിട്ടു മതി വൈറ്റ് ഹൗസില്‍ കയറ്റാനെന്നും ഉപദേശിച്ചു.

വാര്‍ത്താസമ്മേളനത്തിലാണ് പുടിന്‍ ട്രംപിന് ഫുട്‌ബോള്‍ സമ്മാനിച്ചത്. ആ പന്ത് പന്ത്രണ്ടുകാരന്‍ മകന്‍ ബാരന് ഇഷ്ടപ്പെടുമെന്നു പറഞ്ഞു ട്രംപ്, ഭാര്യ മെലനിയയുടെ കയ്യിലേക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു.

പ്രസിഡന്റിനു ലഭിക്കുന്ന പാരിതോഷികങ്ങള്‍ സ്വന്തമായി എടുക്കുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്. 2011ല്‍, ബരാക് ഒബാമയ്ക്കു ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ രണ്ട് അഡിഡാസ് പന്തുകള്‍ സമ്മാനിച്ചിരുന്നു. ഒബാമയുടെ മക്കളായ മലിയയ്ക്കും സാഷയ്ക്കുമുള്ള സമ്മാനങ്ങളായിരുന്നു അവ. ഒബാമ പക്ഷേ, അവ നാഷനല്‍ ആര്‍ക്കൈവ്‌സിനു വിട്ടുകൊടുത്തു. ആ പന്തുകളും അതിനൊപ്പമുള്ള കിറ്റും വിലപരിധിക്ക് പുറത്തായിരുന്നതാണു കാരണം. എന്നാല്‍, സ്വന്തം കീശയില്‍ നിന്ന് പണം സര്‍ക്കാരിന് കൊടുത്തു സാധനം വാങ്ങാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top