- Malayalam Daily News - http://www.malayalamdailynews.com -

ചിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സമ്മര്‍ഫെസ്റ്റ് ആഘോഷം ജൂലൈ 28 ശനിയാഴ്ച

chicagoഷിക്കാഗോ: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന സമ്മര്‍ഫെസ്‌റ് ആഘോഷം ഈ വര്‍ഷവും ജൂലൈ 28 ശനിയാഴ്ച 11 മണി മുതല്‍ ദേവാലയ അങ്കണത്തില്‍ നടത്തപ്പെടുന്നതാണ്.

മലയാളികള്‍ക്ക് പ്രിയങ്കരങ്ങളായ, നാവിനു രുചികരമായ പൊറോട്ട ബീഫ് കറി, കപ്പ ഇറച്ചി, കപ്പ മീന്‍കറി, തന്തൂരി ചിക്കന്‍, മട്ടണ്‍ കറി, ചിക്കന്‍ ബിരിയാണി, ദോശ ചമ്മന്തി, പരിപ്പ് വട, ഉഴുന്ന് വട, സുഖിയന്‍, ഏത്തക്കാപ്പം, ഓംലറ്റ്, കടല റോസ്‌റ്, ഹോട് ഡോഗ്, ബീഫ് ബര്‍ഗര്‍, നാച്ചോസ്, ബോംബെ ചാറ്റ്‌സ്, സമോസ ചാട്ട്, ഭേല്‍ പുരി, പാനി പൂരി, ദഹി ബല്ല, കൂള്‍ ബാര്‍, ചായക്കട തുടങ്ങിയവയുടെ നാടന്‍ ഭക്ഷണ ശാലകള്‍, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ തുടങ്ങിയ വിവിധ വിഭവങ്ങള്‍ സമ്മര്‍ഫെസ്റ്റില്‍ ലഭ്യമാണ്. കൂടാതെ ചിക്കാഗോയിലെ പ്രസ്തരായ കലാകാരന്മാരുടെ കലാമേളകള്‍, വിവിധതരം ഗെയിം സ്റ്റാളുകള്‍, എന്നിവ സമര്‍ഫെസ്‌റിവലിന്റെ ആകര്‍ഷണങ്ങളാണ്. കൂടാതെ സമ്മര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്കായി നടത്തപ്പെടുന്ന Raffle ല്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. Presence Medical Health സൗജന്യമായി മെഡിക്കല്‍ ചെക്കപ്പ് ഒരുക്കിയിട്ടുണ്ട്. അന്നേ ദിവസം 12 മണി മുതല്‍ 6 മണി വരെ Life Source ന്റെ നേതൃത്വത്തില്‍ ബ്ലഡ് െ്രെഡവ് നടത്തപ്പെടുന്നതുമാണ്.

സമ്മര്‍ ഫെസ്റ്റിന്റെ വരുമാനത്തിന്റെ ഒരു വിഹിതം ഷിക്കാഗോയിലെ Food Patnry ക്കും, പരുമല കാന്‍സര്‍ സെന്ററിനും നല്‍കുന്നതാണ്.

സമ്മര്‍ ഫെസ്റ്റിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. എല്ലാവരെയും സമര്‍ഫെസ്‌റിവലിലേക്കു സ്വാഗതം ചെയ്യുന്നു എന്ന് വികാരി ഫാ. ഹാം ജോസഫ് അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഹാം ജോസഫ് (വികാരി) 708 856 7490.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]