Flash News

തേഞ്ഞിപ്പലം; ഫ്രറ്റേണിറ്റി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മാര്‍ച്ച് ജൂലൈ 26 ന്

July 24, 2018 , റബീ ഹുസൈന്‍ തങ്ങള്‍

തേഞ്ഞിപ്പലം : വെട്ടിക്കുറച്ച ഡിഗ്രി സീറ്റുകള്‍ പുനസ്ഥാപിക്കുക, അഫിലിയേറ്റഡ് കോളേജുകള്‍ക്ക് സ്റ്റാറ്റ്യൂട്ടറി പരിധി വരെ പ്രവേശം നല്‍കാനുള്ള അധികാരം പുനഃസ്ഥപിക്കുക, യൂനിവേഴ്‌സിറ്റി സര്‍വീസ് ആക്റ്റ് കാര്യക്ഷമമായി നടപ്പാക്കുക, മൂല്യ നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലൈ 26 വ്യാഴാഴ്ച രാവിലെ 10 ന് ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കണ്‍വീനര്‍ കെ.കെ അഷ്റഫ് പ്രസ്താവനയില്‍ അറിയിച്ചു.

ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം ഷെഫ്രിന്‍, സെക്രട്ടറി മുജീബ് പാലക്കാട് എന്നിവര്‍ പങ്കെടുക്കും.

മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം ജൂലൈ 24, 25 തിയ്യതികളില്‍ കാമ്പസുകളില്‍ വിളംബര പ്രകടനങ്ങള്‍, സമര ഫണ്ട് കളക്ഷന്‍ തുടങ്ങിയ പരിപാടികള്‍ നടത്തും.

IMG-20180723-WA0032


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top