Flash News

ബിരുദ ഫലങ്ങള്‍ വൈകുന്നതു മൂലം വിദ്യാര്‍ത്ഥികളുടെ പി.ജി അവസരം നഷ്ടപ്പെടല്‍: ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറെ ഉപരോധിച്ചു

July 25, 2018 , കെ.എം. സാബിര്‍ അഹ്സന്‍

uparodhamതിരുവനന്തപുരം: ബിരുദ 3, 4 സെമസ്റ്റര്‍ പുനര്‍മൂല്യനിര്‍ണയ, ഇംപ്രൂമൂവ്മെന്റ്, സപ്ലിമെന്റ് റിസല്‍ട്ടുകള്‍ അനന്തമായി വൈകുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പി.ജിക്ക് അപേക്ഷിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന വിഷയത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് പരീക്ഷാ കണ്‍ട്രോളറെ ഉപരോധിച്ചു. ഫലം വരാന്‍ വൈകുന്നതിനാല്‍ യൂണിവേഴ്സിറ്റി പി.ജി ഡിപാര്‍ട്ട്മെന്റുകളിലേക്ക് പ്രവേശനമെടുക്കുന്നതിനായി അക്കാദമിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തിയതി ജൂലൈ 27ല്‍ നിന്ന് ആഗസ്റ്റ് 6ലേക്ക് നീട്ടിവെക്കുമെന്ന് അധികൃതര്‍ ഫ്രറ്റേണിറ്റി നേതാക്കളെ അറിയിക്കുകയും നോട്ടിഫിക്കേഷന്‍ കൈമാറുകയും ചെയ്തു.

ജനറല്‍ പി.ജി കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതിയായ ജൂലൈ 31നകം മുഴുവന്‍ ഫലങ്ങളും പ്രഖ്യാപിക്കുമെന്നും മുഴുവന്‍ വിദ്യാര്‍ത്ഥികൾക്കും പി.ജിക്ക് അപേക്ഷിക്കാനുള്ള അവസരം നല്‍കുമെന്നും കണ്‍ട്രോളര്‍ ഉറപ്പു നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്ദ റൈഹാന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.എം സാബിര്‍ അഹ്സന്‍, സംസ്ഥാന കമ്മിറ്റിയംഗം മുക്താര്‍ കൊല്ലം, അബ്ദുറഹ്മാന്‍, സൈദ് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

തിരുവനന്തപുരം ഗവ.വിമന്‍സ് കോളേജ്, നാഷണല്‍ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഫ്രറ്റേണിറ്റിക്കൊപ്പം ഉപരോധത്തില്‍ പങ്കെടുത്തു. മുഴുവന്‍ വിദ്യാര്‍ത്ഥകളുടെയും ഫലങ്ങള്‍ പ്രഖ്യാപിച്ച് പി.ജിക്ക് അപേക്ഷിക്കാനുള്ള അവസരം നല്‍കിയ ശേഷമേ അപേക്ഷ സമര്‍പ്പണം അവസാനിപ്പിക്കുകയുള്ളൂവെന്ന ഉറപ്പ് യൂണിവേഴ്സിറ്റി അധികൃതര്‍ പാലിച്ചില്ലെങ്കില്‍ ഫ്രറ്റേണിറ്റി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി നജ്ദ റൈഹാന്‍ മുന്നറിയിപ്പു നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top