Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

പാകിസ്താന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; ഫലത്തിനെതിരെ തെരുവിലിറങ്ങാന്‍ മുസ്ലിം ലീഗിന്റെ ആഹ്വാനം

July 26, 2018

p06fbk9bപാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്ഇഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 65 സീറ്റുമായി നവാസ് ഷെരീഫിന്റെ പിഎംഎല്‍ പാര്‍ട്ടി രണ്ടാമതാണ്. ബിലാവല്‍ ഭൂട്ടോയുടെ പിപിപി 43 സീറ്റുമായി മൂന്നാമതാണ്. ഫലത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മുസ്ലീംലീഗ് ആഹ്വാനം ചെയ്തു. അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്.

കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

lhnqdha8_pak-election-nawaz-sharif-imran-khan-bilawal-bhutto_625x300_25_July_18പാകിസ്താനിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ മുസ്ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) നേതാവ് ഷഹ്ബാസ് ഷരീഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും തള്ളിക്കളയുന്നു. വോട്ടെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചിന് വാര്‍ത്തസമ്മേളനം വിളിച്ചാണ് ഷഹ്ബാസ് ഇക്കാര്യം വ്യക്തമാക്കിയത്.

പിഎംഎല്‍-എന്‍ പാര്‍ട്ടിയെ എണ്ണിത്തോല്‍പ്പിക്കുകയാണ്. ഇപ്പോള്‍ നടക്കുന്നത് സെലക്ഷനാണെന്നും പിഎംഎല്‍-എന്‍ ഏജന്‍റുമാരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്നു പുറത്താക്കിയത് ഇതുമൂലമാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ജനങ്ങളോട് തെരുവിലിറങ്ങാനും ഷഹ്ബാസ് ആഹ്വാനം ചെയ്തു. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്റിക് ഇ ഇന്‍സാഫ് (പിടിഐ) 113 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പിഎംഎല്‍-എന്‍ 66 സീറ്റുകളിലും ലീഡു ചെയ്യുന്നുണ്ട്.

മുന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയും മകന്‍ ബിലാവല്‍ ഭൂട്ടോയും നേതൃത്വം നല്കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി) 39 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 54 സീറ്റുകളിലാണ് മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top