Flash News

ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന പെണ്‍കുട്ടികളുടെ കഥ വാര്‍ത്തയാക്കാന്‍ മാധ്യമങ്ങള്‍ക്ക് സമയമില്ല; പ്രതികരിക്കാന്‍ മലയാളിക്കും.!

July 26, 2018 , ഷജീര്‍ ഷാ

FB_IMG_1532587399117എട്ട് ഹ്രസ്വ ചിത്രങ്ങളിലും പുറത്തിറങ്ങാനിരിക്കുന്ന ആറ് സിനിമകളും ആഷ്‌ലി വേഷമിട്ടിട്ടുണ്ട്. ‘അവള്‍ക്ക് വേണ്ടി’ എന്ന ഹ്രസ്വചിത്രമാണ് അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

മാസങ്ങള്‍ക്ക് മുമ്പ് വിക്കലില്‍ തുടങ്ങി ശബ്ദം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ആഷ്‌ലിയുടെ അമ്മയ്ക്ക് ചലനശേഷിയും നഷ്ടമായത്. വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് രോഗം മോട്ടോര്‍ ന്യൂറോ ഡിസീസാണെന്ന് സ്ഥിരീകരിച്ചത്. സഹപ്രവര്‍ത്തകരുടെയടക്കം സഹായത്തോടെയായിരുന്നു ഇതുവരെയുളള ചികിത്സ.

ചികിത്സയുടെ ഭാഗമായി മുടി മുറിച്ചപ്പോഴുള്ള അമ്മയുടെ വിഷമം കണ്ട് ആഷ്‌ലിയും തല മൊട്ടയടിച്ചു. അമ്മയെ നോക്കാനായി അഭിനയവും നിര്‍ത്തി. അമ്മയെ പരിചരിക്കുന്നതിനിടെ തളര്‍ച്ചയുണ്ടായപ്പോള്‍ നടത്തിയ പരിശോധനയിലാണ് തന്‍റെ വൃക്കകള്‍ രണ്ടും തകരാറിലായ വിവരം ആഷ്‌ലി അറിയുന്നത്.

FB_IMG_1532587392293ടാപ്പിംഗ് തൊഴിലാളിയായ അച്ഛനും പത്തുവയസുകാരനായ അനുജനുമൊപ്പം ചിറ്റൂര്‍ അങ്കംവെട്ടിയില്‍ വാടക വീട്ടിലാണ് ആഷ്‌ലി താമസിക്കുന്നത്. അമ്മയുടെയും തന്‍റെയും തുടര്‍ ചികിത്സയ്ക്കായി സുമനസകളുടെയും സംഘടനകളുടെയും കനിവ് തേടുകയാണ് ഇന്ന് ഈ കലാകാരി.

മറ്റെ കൊച്ചിനെ സഹായിക്കാന്‍ അത്യുത്സാഹം കാണിച്ചവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇവരെക്കൂടി ഒന്ന് സഹായിക്കാന്‍ ശ്രമിക്കൂ. പിന്നെ ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന ഇഷ്ടം പോലെ പെണ്‍കുട്ടികള്‍ ഉണ്ട്. അവരുടെയെല്ലാം കഥ വാര്‍ത്തയാക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് സമയമില്ല… പ്രതികരിക്കാന്‍ മലയാളിക്കും…!

പ്രിയപ്പെട്ട ഞങ്ങളുടെ ഈ സഹോദരി നിങ്ങളുടെ ഏവരുടെയും കരുണ അര്‍ഹിക്കുന്നു.

FB_IMG_1532587506520എൻ്റെ പ്രിയ സഹോദരിക്കായി ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഇത് പോസ്ററ് ചെയ്യുന്നത്. പരിചയപ്പെട്ട നാള്‍ മുതല്‍ കാണുമ്പോഴെല്ലാം, ചിരിച്ച മുഖവുമായി നിര്‍ത്താതെ സംസാരിക്കുകയും ഞങ്ങളെയൊക്കെ ഒരുപാട് ചിരിപ്പിക്കുകയും ക്യാമറയ്ക്ക് മുന്നില്‍ അഭിനയത്തികവിൻ്റെ ആള്‍രൂപമായി മാറുകയും ചെയ്തിരുന്ന ആഷ്‌ലിയുടെ ജീവിതത്തില്‍ പെട്ടെന്ന് ഇങ്ങനെയൊരു ദുരന്തം….!!

ഇനിയും തിരിച്ചറിയാനാകാത്ത രോഗവുമായി വാടകവീട്ടിലെ കൊച്ചു മുറിയില്‍ (Ashly M Chacko, Maruthikunnel house, Puthuppariyaram P.O, Ankamvetty,Thodupuzha, Idukki)

അബോധതലത്തിലും വേദന കൊണ്ട് നിലവിളിക്കുന്ന അമ്മ. ആ അമ്മയുടെ ചികിത്സക്ക് പണം കണ്ടെത്താനാകാതെ നട്ടം തിരിയുമ്പോള്‍ തൻ്റെ രണ്ടു വൃക്കകളും തകരാറിലാണെന്ന് അറിഞ്ഞ് വിധിയുടെ ക്രൂരമായ വിളയാട്ടത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ആഷ്‌ലി.

*ഒട്ടനവധി ഷോര്‍ട്ട് ഫിലിമുകളിലും ആല്‍ബങ്ങളിലും ആറോളം സിനിമകളിലും (രണ്ട് സിനിമകളില്‍ നായിക) അഭിനയിച്ചിട്ടുള്ള ആഷ്‌ലിയെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് അതു ചെയ്യാം.. അല്ലാത്തപക്ഷം ഈ പോസ്റ്റ് ഷെയര്‍ ചെയ്യാം*

Ashly M Chacko.
State bank of India.
Acnt. No..20357778021.
Branch. Muvattupuzha (Aramana complex).
Branch code. 08652.
IFSC. SBIN0008652.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Mob: 9400109006

Note : എല്‍ ബി ഡബ്ല്യൂ, ലെച്ച്മി, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഇതെഴുതിയ ഷജീര്‍ ഷാ. പതിമൂന്ന് എന്ന ചിത്രം ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. അടുത്ത ചിത്രം ഗ്രാമവാസീസില്‍ ഇന്ദ്രന്‍സാണ് പ്രധാന വേഷം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

FB_IMG_1532587490493


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top