Flash News

സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി CIRRD യും IETE യും റോബോട്ടിക്‌സ് പരിശീലനക്കളരി സംഘടിപ്പിക്കുന്നു

July 26, 2018 , സനീഷ് ചെങ്ങമനാട്

logo-2ശാസ്ത്ര തല്പരരായ വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളെ ആധുനിക ശാസ്ത്രരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനായി സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് റോബോട്ടിക്സ് റിസര്‍ച്ച് & ഡെവലപ്മെന്റും (CIRRD) ഇന്‍സ്ടിട്യൂഷന്‍ ഓഫ് ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനിയേഴ്‌സും (IETE) സംയുക്തമായി റോബോട്ടിക്‌സ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.

ആറ് ആഴ്ചകളിലായി സംഘടിപ്പിക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതല്‍ 12 വരെയും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്സിനോടൊപ്പം ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സും ഉള്‍പ്പെടുത്തി എല്ലാ ശനിയാഴ്ചകളിലും രാവിലെ 9 മുതല്‍ 12 വരെയും പരിശീലനം നടത്തുന്നു.

റോബോട്ടിക്‌സ് മേഖലയില്‍ വിദ്യാർത്ഥികളിലെ നൈപുണ്യ വികസനം ലക്ഷ്യമാക്കി നടത്തുന്ന റോബോട്ടിക്‌സ് വര്‍ക്ക് ഷോപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് CIRRD യും IETE യും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നൽകുന്നു. റോബോട്ടുകളെ സ്വയം നിര്‍മിച്ചു നൈപുണ്യം നേടാന്‍ വർക്ഷോപ്പിലൂടെ സാധിക്കും. IETE കൊച്ചി സെന്ററില്‍ വെച്ച് നടത്തുന്ന വര്‍ക്ക്‌ഷോപ്പിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 2018 ആഗസ്റ്റ് 10.

സിലബസിനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക www.cirrd.com, Ph : 9400204424

Robotics continues to emerge as one of the leading fields of science and development in today’s world. Hence Centre for Integrated Robotics Research & Development (CIRRD) has decided to conductRobotics workshops in association with IETE (Institution of Electronics and Telecommunication Engineers) Cochin, for college and school students.
A Robotics + IoT workshop for college students will be conducted every Saturday from 9 am  to 12pm for a duration of 6 weeks while Robotics workshops for school students will be held every Sunday from  9am to 12pm for a duration of 6 weeks. The main aim of the workshop series is to help enrich core skills in students for a prospective career in robotics. After successful completion of the course candidates will get a certificate duly signed by IETE and CIRRD. Venue for the workshops is IETE, Cochin. Last date of registration is 2018, August 10. For syllabus and more details visitwww.cirrd.com Ph. 9400204424

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top