Flash News

അഡ്വ. സനല്‍ കുമാറിന് നായര്‍ ബനവലന്റ് അസോസിയേഷന്‍ സ്വീകരണം നല്‍കി

July 26, 2018 , ജയപ്രകാശ് നായര്‍

IMG_0462-1ന്യൂയോര്‍ക്ക്: ഫോമാ-ഫൊക്കാന കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുവാനായി അമേരിക്കയിലെത്തിയ സി.പി.എം. നേതാവ് അഡ്വ. സനല്‍ കുമാറിന് നായര്‍ ബനവലന്റ് അസോസിയേഷന്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക വൈസ് പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് സ്വാഗതം ആശംസിക്കുകയും ഓഗസ്റ്റില്‍ ചിക്കാഗോയില്‍ വെച്ച് നടക്കുന്ന എന്‍.എസ്.എസ്. കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കുകയും ചെയ്തു.

നിരവധി എന്‍.ബി.എ. പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ എന്‍.ബി.എ. പ്രസിഡന്റ് കോമളന്‍ പിള്ള, വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ രാജേശ്വരി രാജഗോപാല്‍, രാജഗോപാല്‍ കുന്നപ്പള്ളില്‍, ഗോപാലന്‍ കെ. നായര്‍, അപ്പുക്കുട്ടന്‍ നായര്‍, എന്‍.എസ്.എസ്. ഹഡ്സണ്‍‌വാലി പ്രസിഡന്റ് ജി.കെ. നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തിരുവല്ല സഹകരണ ബാങ്കിന്‍റെ പ്രസിഡന്റ് കൂടിയായ അഡ്വ. സനല്‍ കുമാര്‍, ബാങ്കിംഗ് മേഖലയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചും നിക്ഷേപ സൗഹൃദമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനത്തില്‍ സഹകരണ മേഖലയുടെ വളര്‍ച്ച ഇന്ന് ലോകത്തിനു മുഴുവന്‍ മാതൃകയാക്കാവുന്നതാണെന്നും തന്‍റെ മറുപടി പ്രസംഗത്തില്‍ സൂചിപ്പിച്ചു. പ്രവാസി മലയാളികളുടെ നിക്ഷേപങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ ക്രമീകരണങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും, ഖര മാലിന്യ നിര്‍മാര്‍ജ്ജനത്തിന് സര്‍ക്കാര്‍ അവലംബിക്കാനുദ്ദേശിക്കുന്ന മാര്‍ഗരേഖയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

പ്രദീപ്‌ പിള്ളയുടെ നന്ദിപ്രകാശന വേളയില്‍ തന്‍റെ വിദ്യാഭ്യാസ കാലത്ത് അഡ്വ. സനല്‍ കുമാറുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുള്ള കാര്യം അനുസ്മരിച്ചു.

IMG_0459-1 IMG_0460-1 IMG_0461-1 sanal-1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top