Flash News

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃസമ്മേളനം വിജയിപ്പിക്കുക: തോമസ് റ്റി. ഉമ്മന്‍

July 27, 2018 , .

image1ന്യൂയോര്‍ക്ക്: ജൂലൈ 28 നു ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ എയര്‍പോര്‍ട്ടിന് സമീപമുള്ള ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ ചേരുന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനം വന്‍ വിജയമാക്കണമെന്നു കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്‍ അഭ്യര്‍ത്ഥിച്ചു.

ജൂലൈ 28 ശനിയാഴ്ച രാവിലെ 9:30 മുതല്‍ സമ്മേളനം ആരംഭിക്കുന്നതാണ്. ഐ ഓ സി ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിട്രോഡാ നേതൃത്വം നല്‍കുന്ന ഈ സുപ്രധാന സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള എ ഐ സി സി നേതാക്കള്‍ പങ്കെടുക്കും. ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഈ കോണ്‍ഫറന്‍സിന്റ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.  കോണ്‍‌ഗ്രസ് അനുഭാവികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കുവാനുള്ള പ്രത്യേക അവസരം ഉണ്ടായിരിക്കും.

സമ്മേളനത്തില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്‌ട്രേഷന്‍ ഫീ ഉണ്ടായിരിക്കുന്നതല്ല. പ്രവേശനം സൗജന്യമായിരിക്കും.

കൂടുതല്‍ വിവരണങ്ങള്‍ക്ക്: തോമസ് റ്റി ഉമ്മന്‍ 631 543 8530, ജയചന്ദ്രന്‍ രാമകൃഷ്ണന്‍ 631 455 0323.

flyer 2 - new (1)image


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top