Flash News

നവാസ് പാലേരിക്കും ശ്രീജിത്ത് വിയ്യൂരിനും മീഡിയ പ്‌ളസിന്റെ ഹ്യൂമാനിറ്റി സര്‍വീസ് അവാര്‍ഡ്

July 27, 2018

navas paleriദോഹ : പരസ്യ വിപണന രംഗത്തും ഈവന്റ് മാനേജ്‌മെന്റ് രംഗത്തും ഖത്തറിലും കേരളത്തിലും ശ്രദ്ധേയരായ മീഡിയ പ്‌ളസ് അഡ്വര്‍ട്ടൈസിംഗ് & ഈവന്റ് മാനേജ്‌മെന്റ് കമ്പനി ഏര്‍പ്പെടുത്തിയ രണ്ടാമത് ഹ്യൂമാനിറ്റി സര്‍വ്വീസ് അവാര്‍ഡ് പ്രമുഖ ഗായകനായ നവാസ് പാലേരിക്കും, മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിനും. പ്രൊഫസര്‍ എം.അബ്ദുല്‍ അലി, ഡോ. ശുക്കൂര്‍ കിനാലൂര്‍, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് ഇരുവരേയും അവാര്‍ഡിന് തെരഞ്ഞെടുത്തത്. മീഡിയ പ്‌ളസിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് മാനവരാശിക്ക് സേവനം ചെയ്യുന്ന യുവപ്രതിഭകളെ ആദരിക്കുന്നത്.

സ്നേഹത്തില്‍ അധിഷ്ഠിതമായ കവിതകളും, മാപ്പിളപ്പാട്ടുകളും സിനിമാ ഗീതങ്ങളുമായി ‘നന്മ നിറഞ്ഞ പാട്ടുകള്‍” എന്ന പേരില്‍ ഏകാംഗ ഗാനമേളയുമായി മാപ്പിളപ്പാട്ട് രംഗത്ത് സജീവമായ കോഴിക്കോട് സ്വദേശി നവാസ് പാലേരിയുടെ പാട്ടുകള്‍ മനുഷ്യ സ്നേഹം, ദേശസ്നേഹം, പ്രവാചക സ്നേഹ എന്നിവയില്‍ ചാലിച്ചെടുത്തതാണ്. ശുദ്ധമായ സംഗീതം സ്വപ്‌നം കാണുന്ന നവസ് പാട്ടുകളുടെ ബഹളങ്ങളുടെ പിറകെ പോകാത്ത ഗായകനാണ്. മാപ്പിളപ്പാട്ടെന്ന പേരില്‍ പുറത്തിറങ്ങുന്ന ആഭാസ ഗാനങ്ങള്‍ ഈ കലാശാഖയെ തന്നെ തകര്‍ക്കുമ്പോള്‍ തന്റെ വേറിട്ട വഴി മാപ്പിളപ്പാട്ട്് പ്രസ്ഥാനത്തിനും സഹായകരമാവുന്ന പ്രതീക്ഷയിലാണ് നവാസ്. പഴയ പാട്ടുകളുടെ ശേഖരം തേടിപ്പിടിച്ച് അത് വേദികളിലെത്തിക്കുക എന്ന ശ്രമകരരമായ ദാത്യത്തിലാണ് നവാസ്. മനുഷ്യ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുകയും സാമൂഹ്യ സൗഹാര്‍ദ്ദത്തിന് ആഹ്വോനം ചെയ്യുകയും ചെയ്യുന്ന പാട്ടും പ്രസംഗവുമാണ് നവാസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്്.

കലയുടെ സാമൂഹിക ധര്‍മ്മം അടയാളപ്പെടുത്തുന്ന നിരവധി പരിപാടികളിലൂടെ കേരളത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയ മാന്ത്രികനാണ് ശ്രീജിത്ത് വിയ്യൂര്‍, ജാല വിദ്യയെ കേവലം വിനോദം എന്നതിലുപരി വിഞ്ജാനവും നന്മകളും കോര്‍ത്തിണക്കി പരിവര്‍ത്തനത്തിന്റെ ചാലക ശക്്തിയാക്കുന്നതിനുള്ള പ്രായോഗിക പരീക്ഷണങ്ങളാണ് ശ്രീജിത്ത് വിയ്യൂരിനെ ശ്രേദ്ധേയനാക്കുന്നത്. ഇന്ദ്രജാലത്തെ മാനവരാശിയുടെ നന്മക്ക് പ്രയോജനപ്പെടുത്താവുന്ന എല്ലാ മേഖലയും ശ്രിജിത്ത് ഉപയോഗപ്പെടുത്താറുണ്ട്. മദ്യപാനം, പുകവലി, അഴിമതി, വര്‍ഗീയത, ഭീകരവാദം, എയ്ഡിസ് ബോധവല്‍ക്കരണം, സാക്ഷരത യജ്ഞം, പരിസ്ഥിതി സംരംക്ഷണം, കംപ്യൂട്ടര്‍ സാക്ഷരത, മനോരോഗികള്‍ക്കായുള്ള പ്രത്യേക പരിപാടി, ഇംഗ്ലീഷ് അധ്യാപകര്‍ക്കായി ആവിഷ്‌കരിച്ച പരിപാടികള്‍ എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു.

തങ്ങളുടെ കലാപരമായ കഴിവ് ഉപയോഗിച്ച് സമൂഹ നന്മക്ക് നല്‍കി വരുന്ന സേവനങ്ങള്‍ പരിഗണിച്ചാണ് ഇരുവരെയും അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ആഗസ്റ്റ് 19 ന് മലപ്പുറം വടക്കാങ്ങരയില്‍ വെച്ച് നടക്കുന്ന സൗഹൃദ സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top