Flash News

ഫൊണ്ടോനാ നദിയില്‍ കുടുംബം സഞ്ചരിച്ച ബോട്ടിനെ പിന്തുടര്‍ന്ന് വിഷപ്പാമ്പ്

July 27, 2018

snake-2നോര്‍ത്ത് കരോലിന: നദിയിലൂടെ സഞ്ചരിക്കുന്ന ബോട്ടിനെ പിന്തുടര്‍ന്ന് ഒരു വിഷപ്പാമ്പ് വന്നാല്‍ നിങ്ങള്‍ എന്തു ചെയ്യും? ഒരു കുടുംബത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പാമ്പാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫൊണ്ടോനാ നദിയില്‍ ബോട്ട് സവാരിക്കിറങ്ങിയ കുടുംബത്തെ പിന്തുടര്‍ന്ന പാമ്പാണ് പരിഭ്രാന്തി സൃഷ്ടിച്ചത്.

കരോലിന നദിയില്‍ അഡ്വഞ്ചര്‍ ആന്റീ ക്യാമ്പിന്റെ ഭാഗമായി ബോട്ട് സവാരി നടത്തിയ വെയന്‍ റോബിന്‍സും ഫാമിലിയുമാണ് ബോട്ടിനു പിറകേ പിന്തുടര്‍ന്നെത്തിയ പാമ്പിനെക്കണ്ട് ഭയന്നത്. ഇദ്ദേഹത്തിന്റെ മൂന്ന് കുട്ടികളും ബോട്ടില്‍ ഉണ്ടായിരുന്നു. ബോട്ടിനടുത്തേക്ക് എത്തിയ പാമ്പ് ബോട്ടിനുളളില്‍ കയറാനുളള ശ്രമങ്ങള്‍ നടത്തിയതോടെ കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ അലറി വിളിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷേ ഒരുപാട് നേരത്തെ ശ്രമം നടത്തി എങ്കിലും അവസാനം ബോട്ടില്‍ കയറാനാവാതെ പാമ്പ് മടങ്ങുന്നതും വീഡിയോയില്‍ കാണാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top