Flash News

ദൈവസ്‌നേഹം പകര്‍ന്ന് കൊടുക്കുകയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ പ്രധാന കടമ: റവ.സാം ടി.കോശി

July 28, 2018 , ഷാജി രാമപുരം

Pictureഡാളസ്: മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ദൈവസ്‌നേഹം പകര്‍ന്ന് കൊടുക്കുയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും പ്രധാന കടമ എന്ന് വേദശാസ്ത്ര പണ്ഡിതനും, പ്രമുഖ ഉണര്‍വ്വ് പ്രഭാഷകനും, സ്വിറ്റ്‌സര്‍ലന്‍ഡ് മാര്‍ത്തോമാ ഇടവക വികാരിയും ആയ റവ.സാം.ടി.കോശി ആഹ്വാനം ചെയ്തു.

ഡാളസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയുടെ നേതൃത്വത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു റവ.സാം ടി.കോശി. ലോകത്തിനു വേണ്ടിയല്ലാ ലോകത്തില്‍ ദൈവത്തില്‍ വേണ്ടി ജീവിക്കുകയാണ് ക്രിസ്തീയ ധര്‍മ്മം. മനുഷ്യ ആളത്വത്തിന്റെ നിരന്തര രൂപാന്തരത്തിലൂടെ കരുണയുടെ കരങ്ങള്‍ ആയി ലോകത്തില്‍ ദൈവീക പ്രഭ ചൊരിയുവാന്‍ ഒരു ക്രിസ്തീയ വിശ്വാസിക്ക് സാധിക്കണം എന്ന് അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.

ഇടവക വികാരി റവ.വിജു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍ യോഗത്തില്‍ കണ്‍വീനര്‍ ഷേര്‍ളി എബ്രഹാം സ്വാഗതം ആശംസിച്ചു. ഇടവക ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ഇന്ന്(ശനി) വൈകീട്ട് 6.30നും, ഞായറാഴ്ച്ച രാവിലെ 9.30നു ആരാധനയോടു അനുബന്ധിച്ചും നടത്തപ്പെടുന്ന യോഗത്തിലും റവ.സാം ടി. കോശി വചന സന്ദേശം നല്‍കുന്നതാണ്.

ഇന്നും നാളെയും നടക്കുന്ന കണ്‍വെന്‍ഷന്‍ യോഗത്തില്‍ സംബന്ധിച്ച് ആത്മീയ ഉണര്‍വ്വ് ലഭിക്കുവാന്‍ ഡാളസിലെ എല്ലാ ക്രിസ്തീയ സഭാ വിശ്വാസികളെയും ക്ഷണിക്കുന്നതായി കണ്‍വീനര്‍മാരായ ഷേര്‍ളി എബ്രഹാം, ഈപ്പന്‍ വര്‍ഗീസ്, സെക്രട്ടറി എബി ജേക്കബ് എന്നിവര്‍ അറിയിച്ചു.

Picture 2 Picture 3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top