Flash News

മുഖ്യമന്ത്രി പിണറായി വിജയന്‍ മിനസ്സോട്ട മയോ ക്ലിനിക്കില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തുന്നു

July 31, 2018

pinarayi2-kqUB-621x414@LiveMintമുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലെത്തുന്നു. വിദഗ്ധ ചികിത്സയ്ക്കായാണ് അദ്ദേഹം അമേരിക്കയിലേക്ക് വരുന്നത്. മിനസ്സോട്ടയിലെ പ്രശസ്തമായ മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികിത്സക്കായാണ് മുഖ്യമന്ത്രി വിധേയനാകുക. ആഗസ്റ്റ് 19ന് പരിശോധന തുടങ്ങും. ഫൊക്കാന, ഫോമ കണ്‍‌വന്‍ഷനുകളില്‍ പങ്കെടുക്കാനും, ബാള്‍ട്ടിമൂറിലെ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനും മുഖ്യമന്ത്രി അമേരിക്കയിലെത്തിയിരുന്നു. ജൂലൈ 18 വരെ 13 ദിവസമാണ് അദ്ദേഹം അമേരിക്കയിലുണ്ടായിരുന്നത്. ആ സമയത്ത് അദ്ദേഹം മയോ ക്ലിനിക്കില്‍ പരിശോധനയ്ക്കായി എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.

സന്ദര്‍ശനത്തില്‍ ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ചികിത്സാ ചെലവുകള്‍ പൂര്‍ണമായും വഹിക്കുന്നത് സര്‍ക്കാരായിരിക്കും. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ അത് പതിവായുള്ള മെഡിക്കല്‍ പരിശോധന മാത്രമാണെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിവരം. മിനസോട്ടയിലാണ് പ്രശസ്തമായ മയോ ക്ലിനിക് സ്ഥിതി ചെയ്യുന്നത്.

പ്രമേഹം, നാഡികള്‍, ഹൃദയം, കാന്‍സര്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ നല്‍കുന്ന സ്ഥാപനമാണിത്. ഇതിനു മുന്‍പ് അന്നത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി, നിയമസഭാ സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്‍ എന്നിവരും മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top