Flash News

വേനല്‍‌ച്ചൂടില്‍ യു‌എ‌ഇ ഉരുകുന്നു; താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു

July 31, 2018 , .

dust-wind-2അബുദാബി: മോശം കാലാവസ്ഥയില്‍ വലഞ്ഞ് യുഎഇ ജനങ്ങള്‍. വേനല്‍ കടുത്തതോടെ ചില മേഖലകളില്‍ പകല്‍ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ചൂടും അന്തരീക്ഷ ഈര്‍പ്പവും ഒരുപോലെ കൂടിയതു ജനങ്ങളെ വലച്ചു. പല ഭാഗങ്ങളിലും ദൂരക്കാഴ്ച ഇന്നലെ ആയിരം മീറ്ററില്‍ താഴെയായിരുന്നു. ചന്ദ്രഗ്രഹണത്തിനു ശേഷം നേരിയ തോതില്‍ തുടങ്ങിയ പൊടി ശക്തമാകുകയായിരുന്നു.

മൂടിക്കെട്ടിയ അന്തരീക്ഷം എണ്ണ ഉല്‍പാദന മേഖലകളെയും ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. പുറംജോലിയിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റം കണക്കിലെടുത്ത് വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. എസി മോഡില്‍ മാറ്റം വരുത്തി വാഹനത്തിനുള്ളിലെ എയര്‍ സര്‍ക്കുലേറ്റ് ചെയ്യുന്ന വിധത്തിലാക്കണം യാത്ര എന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാലാവസ്ഥയിലുണ്ടായ ഈ മാറ്റങ്ങള്‍ ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതകൂടുതലാണെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ആസ്മ, അലര്‍ജി രോഗങ്ങള്‍ ഉളളവര്‍ ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങേണ്ടിവന്നാല്‍ നിലവാരമുള്ള മാസ്‌കുകള്‍ ഉപയോഗിക്കണം. നനഞ്ഞ തുണി ഉപയോഗിച്ചു മുഖവും മൂക്കും മറയ്ക്കണം, സണ്‍ഗ്ലാസ്സ് ഉപയോഗിക്കണം എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വടക്കന്‍ എമിറേറ്റുകളിലെ വിവിധ റോഡുകളില്‍ മരുഭൂമിയില്‍നിന്നു മണല്‍ അടിച്ചുകയറിയതും ഗതാഗതത്തെ ബാധിച്ചു. മണലില്‍ വാഹനങ്ങള്‍ തെന്നിമറിയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. റോഡിലെ ലെയ്‌നുകള്‍ തിരിച്ചറിയാനാവുന്നില്ല. മണല്‍ നീക്കുന്ന നടപടി പുരോഗമിക്കുകയാണ്. വാഹനങ്ങള്‍ വേഗം കുറച്ച്, സുരക്ഷിത അകലം പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top