Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ജോര്‍ജ് ഫ്ലോയിഡിന്റെ മരണത്തില്‍ മുതലക്കണ്ണീരൊഴുക്കുന്ന സിപി‌എം   ****    കോവിഡ് കാലത്തും വേറിട്ടൊരു മോഷണം, ശുചീകരണത്തൊഴിലാളിയുടെ വേഷത്തിലെത്തി എടി‌എമ്മില്‍ നിന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ചു   ****    സണ്ണി വൈക്ലിഫിന് ഫൊക്കാനയുടേയും സുഹൃത്തുക്കളുടെയും അശ്രുപുഷ്പങ്ങള്‍   ****    ജൂണ്‍ പകുതിയോടെ കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ്; കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഗ്ദാനം   ****    കേരളം വീണ്ടും കോവിഡ്-19ന്റെ പിടിയിലേക്ക് നീങ്ങുന്നു, ഹോട്ട് സ്പോട്ടുകള്‍ കൂടുന്നു, ഇന്ന് 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു   ****   

സ്വാമി ഉദിത് ചൈതന്യജിയുടെ “ഉദ്ധവഗീതം” പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ന്യൂയോര്‍ക്കില്‍ നടന്നു

July 31, 2018 , ജയപ്രകാശ് നായര്‍

IMG_0530ന്യൂയോര്‍ക്ക്: ഭാഗവതം വില്ലേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ എന്‍.ബി.എ. സെന്ററില്‍ സുപ്രസിദ്ധ യജ്ഞാചാര്യന്‍ സ്വാമി ഉദിത് ചൈതന്യജിയുടെ “ഉദ്ധവഗീതം” പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ജൂലൈ 29 ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് നായര്‍ ബനവലന്റ് അസോസിയേഷന്‍ ആസ്ഥാനത്തു നടന്നു. പൂര്‍ണകുംഭവും, താലപ്പൊലിയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സ്വാമിജിയെ സ്വീകരിച്ചു. എൻ.ബി.എ. ട്രസ്റ്റീ ബോര്‍ഡ് മെംബര്‍ കുന്നപ്പള്ളില്‍ രാജഗോപാല്‍ പൂര്‍ണ്ണ കുംഭം സ്വാമിജിക്ക് നല്‍കി ആദരിച്ചു. മുഖ്യ താന്ത്രികന്‍ ദാസന്‍ പോറ്റിയുടെ നേതൃത്വത്തില്‍ വേദ മന്ത്രോച്ചാരണങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സ്വാമിജി ഭദ്രദീപം തെളിയിച്ച് ചടങ്ങുകള്‍ക്ക് ശുഭാരംഭം കുറിച്ചു.

കുട്ടികള്‍ നയിച്ച വേദസൂക്താലാപനത്തിനു ശേഷം ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി സ്വാഗതപ്രസംഗം നടത്തി. ഭാഗവതം വില്ലേജ് ട്രസ്റ്റ് അംഗമായ ഡോ. നിഷാ പിള്ള, ഭാഗവതം വില്ലേജില്‍ ആരംഭിക്കാന്‍ പോകുന്ന പ്രിവന്റീവ് മെഡിസിന്‍ പ്രോഗ്രാമിനെക്കുറിച്ചും ആരോഗ്യകരമായ ജീവിതത്തിന് ഈ സംരംഭത്തില്‍ ഭാഗഭാക്കാകുവാനും ഒരു ലക്ഷം രൂപ കൊടുത്ത് അംഗമാകുന്നവര്‍ക്ക് വര്‍ഷത്തില്‍ ഒരു മാസം ഭാഗവതം വില്ലേജില്‍ താമസിച്ചു ചികിത്സ നടത്തുവാനുള്ള സൗകര്യവും ഒരുക്കുന്നുണ്ടെന്നും അറിയിച്ചു.

വൈകീട്ട് 4:00 മണിമുതല്‍ 6:30 വരെ സ്വാമിജിയുടെ പ്രഭാഷണവും, 8:30 വരെ പ്രശസ്ത ഗായിക അനിതാ കൃഷ്ണയുടെ സംഗീതക്കച്ചേരിയും നടന്നു. സ്വാമിജി അനിതാ കൃഷ്ണയ്ക്കും പക്കമേളക്കാര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. രാത്രി 9:00 മണിക്ക് പ്രസാദ വിതരണത്തോടെ ഉദ്ഘാടന ദിവസത്തെ ചടങ്ങുകള്‍ അവസാനിച്ചു. എന്‍.ബി.എ.ട്രസ്റ്റീ ബോര്‍ഡ് അംഗം ശ്രീമതി വനജ നായര്‍ നന്ദിപ്രകാശനം നടത്തി.

ആഗസ്റ്റ് 4 ശനിയാഴ്ച വരെ എല്ലാ ദിവസവും വൈകീട്ട് 6:00 മണിക്ക് വിഷ്ണു സഹസ്ര നാമജപത്തിനുശേഷം 8:00 മണി വരെ സ്വാമിജിയുടെ പ്രഭാഷണവും, ഒരു മണിക്കൂര്‍ വിവിധ ഗ്രൂപ്പുകളുടെ സംഗീതാര്‍ച്ചന, ഭജന എന്നിവയും, പ്രസാദ വിതരണവും ഉണ്ടായിരിക്കും.

ജാതിമതഭേദമന്യേ ഏവരെയും ഈ സത്‌സംഗത്തില്‍ പങ്കുചേരാന്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

IMG_0663 IMG_0666 IMG_0669 IMG_0672 IMG_0673 (1) IMG_0682 IMG_0696


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top