Flash News

കുവൈറ്റില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത വഴിവാണിഭക്കാരെ പിടികൂടി; 497 പേരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റും

August 1, 2018

road-sideകുവൈറ്റ് സിറ്റി: മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത വഴിവാണിഭക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍. വഴിവാണിഭക്കാര്‍ക്കെതിരെ നടപടിയെടുക്കാനായി എത്തിയ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ കയ്യേറ്റം ചെയ്ത കേസില്‍ ജലീബ് മേഖലയില്‍ കച്ചവടം ചെയ്യുന്ന നിയമലംഘകര്‍ക്കെതിരായ പരിശോധന ശക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആണ് പരിശോധന നടത്തിയത്.

പരിശോധന നടത്തിയ 927 പേരില്‍ നിന്ന് ഒളിച്ചോടിയതായി പരാതിയുള്ള 60 പേരും താമസാനുമതി രേഖ ഇല്ലാത്ത 59 പേരും തിരിച്ചറിയല്‍ രേഖയൊന്നും കൈവശമില്ലാത്ത 172 പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളികളായ എട്ടുപേരും പിടിയിലായി. പിടിയിലായവരില്‍ 497പേരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കോ തുടര്‍നിയമ നടപടിക്കായുള്ള കേന്ദ്രങ്ങളിലേക്കോ മാറ്റും. പരിശോധനയില്‍ ഗതാഗത നിയമലംഘനത്തിന് 297 കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഏഴു വാഹനങ്ങള്‍ പിടികൂടി.

വരുംദിവസങ്ങളിലും വ്യാപകമായ പരിശോധന വിവിധ ഭാഗങ്ങളില്‍ തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. നിയമലംഘകര്‍ക്ക് താമസ സൗകര്യം നല്‍കരുതെന്നും പരിശോധകരുമായി സഹകരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം സ്വദേശികളോടും വിദേശികളോടും അഭ്യര്‍ഥിച്ചു. ഈയിടെ നല്‍കിയ പൊതുമാപ്പ് കാലാവധി കഴിഞ്ഞിട്ടും ലക്ഷത്തിലേറെ അനധികൃത താമസക്കാര്‍ കുവൈത്തില്‍ കഴിയുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top