Flash News

അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ കൈവെട്ടു കേസിലെ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് എന്‍‌ഐ‌എ; അന്വേഷണത്തില്‍ കേരളാ പോലീസ് സഹകരിക്കുന്നില്ലെന്ന്; വിദേശത്തേക്ക് കടന്ന പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി

August 1, 2018

abhimanyu-popular-830x412കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ കൈവെട്ടു കേസിലെ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് എന്‍‌ഐ‌എ. എന്നാല്‍ അന്വേഷണത്തില്‍ കേരളാ പോലീസ് സഹകരിക്കുന്നില്ലെന്നും, വിദേശത്തേക്ക് കടന്ന പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയെന്നും, അതുകൊണ്ട് കൊലപാതകം അന്വേഷിക്കുന്നില്ലെന്നു ദേശീയ അന്വേഷണ ഏജന്‍സി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാത്തതിനാലാണ് അന്വേഷണം നിര്‍ത്തിയതെന്ന് എന്‍.ഐ.എ. വൃത്തങ്ങള്‍ വെളിപ്പെടുത്തി. പ്രതികള്‍ക്കെതിരേ യു.എ.പി.എ. (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) ചുമത്താന്‍ കേരളാ പോലീസ് തയാറായിട്ടില്ല. മതിയായ തെളിവില്ലെന്നാണു പോലീസിന്റെ നിലപാട്. യു.എ.പി.എ. ചുമത്തുന്നപക്ഷം എന്‍.ഐ.എ. കേസില്‍ അന്വേഷണം നടത്താന്‍ ബാധ്യസ്ഥരാകും.

കോളജ് അധ്യാപകന്റെ െകെവെട്ടിയ കേസിലെ പ്രതികള്‍ക്ക് അഭിമന്യു വധത്തില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് എന്‍.ഐ.എ. നിരീക്ഷിക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ചിലര്‍ ബംഗളുരു വിമാനത്താവളം വഴി വിദേശത്തേക്കു കടന്നതായും സംശയിക്കുന്നു. ഇവരെ കണ്ടുപിടിക്കാന്‍ ഇന്റര്‍പോളിന്റെ സഹായവും തേടിയിട്ടുണ്ട്.

അഭിമന്യുവിനെ കൊലപ്പെടുത്താനെത്തിയ ഭീകരസംഘം എറണാകുളം നോര്‍ത്തിലെ ഒരു വീട്ടിലാണു തങ്ങിയത്. ഈ വീട് ഏര്‍പ്പാടാക്കി നല്‍കിയതു െകെവെട്ടു കേസിലെ പ്രതിയായ നിയാസ് ആണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച സൂചന. െകെവെട്ടു കേസുമായി ബന്ധപ്പെട്ട ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവിലാണ്. ശിക്ഷിക്കപ്പെട്ട 37 പ്രതികളില്‍ രണ്ടുപേര്‍ മാത്രമാണു ജയിലിലുള്ളത്.

അഭിമന്യൂവിനെ വധിച്ചശേഷം ചോരപുരണ്ട ഷര്‍ട്ട് വലിച്ചൂരിയെറിഞ്ഞോടിയതാര് എന്നു കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു പോലീസ്. കേസിലെ മുഖ്യപ്രതിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുമായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും ഇതാരെന്നു കണ്ടെത്തിയില്ല. എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ ആധിപത്യം അവസാനിപ്പിക്കാന്‍ ആക്രമിക്കാനുദ്ദേശിച്ചുതന്നെ കാമ്പസിലെത്തിയെന്നാണു മുഹമ്മദിന്റെ മൊഴി.

ഇതിനായി മുന്‍കൂട്ടി പദ്ധതിയും തയാറാക്കി. കാമ്പസില്‍ സംഘര്‍ഷം തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ മാറി അഭിമന്യുവിനെയും അര്‍ജുനെയും അക്രമിക്കുകയായിരുന്നു. അതു ചെയ്തത് ആരാണെന്നു തനിക്കറിയില്ലെന്നാണ് ആവര്‍ത്തിച്ചു ചോദ്യ ചെയ്തിട്ടും മുഹമ്മദ് അന്വേഷണസംഘത്തോടു പറയുന്നത്.

അക്രമവിവരമറിഞ്ഞയുടന്‍ എറണാകുളം ലോ കോളജിലെയും മഹാരാജാസ് കോളജിലെയും ഹോസ്റ്റല്‍ വിദ്യാര്‍ഥികളായ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു. ഇതോടെയാണ് 15 അംഗ സംഘം ഓടിയത്. ഇതിനിടയിലാണ് അഭിമന്യുവിന്റെ ചോര തെറിച്ച ഷര്‍ട്ട് വലിച്ചൂരിയെറിഞ്ഞ് പ്രതികളിലൊരാള്‍ കടന്നത്. ഇയാളാണ് അഭിമന്യൂവിനെ കുത്തിയതെന്നാണു പോലീസ് നിഗമനം. ഷര്‍ട്ടില്ലാതെ കോളജിനു മുന്നിലൂടെ നടന്നയാളെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു.

പിന്നീടിയാള്‍ കടന്നുകളഞ്ഞു. സംശയനിഴലിലുള്ള നെട്ടൂര്‍, ഫോര്‍ട്ടുകൊച്ചി സ്വദേശികളില്‍ രണ്ടുപേരില്‍ ഒരാളാവും ഇതെന്നു പോലീസ് കണക്കുകൂട്ടുന്നു. അക്രമത്തിനുശേഷം കോളജിനുസമീപത്തു നിന്ന് ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട പ്രതികളെ അരൂക്കുറ്റിയിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ നജീബ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണെന്നും പോലീസ് സ്ഥിരീകരിച്ചു. ഓട്ടോ എത്തിയതും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top