Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ലി, ഫേബ്രിക് പെയിന്‍റിംഗ് ശ്രദ്ധേയമായി

August 1, 2018

WMC_bahrain Province Warli (2)വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രതിമാസ പരിപാടികളുടെ ഭാഗമായി ഡബ്ല്യു.എം.സി ലേഡീസ് വിംഗ്, കെ.സി.എ ലേഡീസ് വിംഗുമായി സഹകരിച്ച് നടത്തിയ വാര്‍ലി/ഫേബ്രിക് പെയിന്‍റിംഗ് പരിശീലന ക്ളാസ് സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്ഥത കൊണ്ടും ശ്രദ്ധേയമായി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി റ്റിറ്റി വില്‍സണ്‍, സെക്രട്ടറി ശൈലജാ ദേവി, ജൂലിയറ്റ് തോമസ്, ജയശ്രീ സോമനാഥ്, നീന എമില്‍, സതി വിശ്വനാഥ്, വിജി രവി എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ലി പെയിന്‍റിംഗ് ക്ലാസെടുത്ത ടെസ് ജോസിന് കെ.സി.എ പ്രസിഡന്റ് സേവി മാത്തുണ്ണിയും, ഫേബ്രിക് പെയിന്‍റിംഗ് ക്ളാസെടുത്ത റെന്യ ശ്രീജിത്തിന് ഡബ്ല്യു.എം.സി. ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡന്റ് എഫ്.എം. ഫൈസലും ഉപഹാരങ്ങള്‍ നല്‍കി. ജഗത് കൃഷ്ണകുമാര്‍, ബിജു മലയില്‍, ബാലചന്ദ്രന്‍ കുന്നത്ത്, വില്‍സസണ്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

WMC_bahrain Province Warli (1)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top