Flash News

അമര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം

August 2, 2018

AMARലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാംഗവുമായ അമര്‍ സിംഗ് ബിജെപിയിലേക്ക് ചേക്കേറാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ബിജെപിയില്‍ ചേരുന്നതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയവേയാണ് തനിക്കു മോദിയെ വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും അമര്‍ സിങ് പറഞ്ഞത്. അമര്‍ സിങ് ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സിങ്ങിന്റെ പുതിയ പ്രസ്താവന. എന്നാല്‍ താന്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തുന്നതല്ലെന്ന മുന്‍കൂര്‍ ജാമ്യവും അദ്ദേഹം എടുത്തു.

മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പിന്തുണയ്ക്കുന്നുവെന്നും ബിഎസ്പിയുടെ മായാവതിയുമായോ സമാജ്‌വാദി പാര്‍ട്ടിയിലെ അഖിലേഷ് യാദവുമായോ കൂട്ടുകൂടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് അഖിലേഷ് പാര്‍ട്ടിയില്‍ നിന്ന് സിങ്ങിനെ പുറത്താക്കിയത്. സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബവഴക്കിന്റെ കാരണക്കാരനെന്ന കുറ്റപ്പെടുത്തല്‍ ഏറെ കേട്ടയാളാണ് അമര്‍സിങ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top