Flash News

ബിജെപി ചോദിക്കുന്നതിനെല്ലാം മറുപടി പറയാന്‍ താന്‍ അവരുടെ വേലക്കാരിയല്ലെന്ന് മമത

August 2, 2018

mamata-banerjeeന്യൂഡല്‍ഹി: ബിജെപിക്ക് മറുപടി നല്‍കാന്‍ താനവരുടെ വേലക്കാരിയല്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ‘സിവില്‍ വാര്‍’ എന്ന തന്റെ പ്രസ്താവനയെ ആക്രമിച്ച ബിജെപിയുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മമതയുടെ പ്രതികരണം. ‘സിവില്‍ വാര്‍’ എന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ല. 40 ലക്ഷം പേരുടെ പേരുകള്‍ ആ പട്ടികയിലില്ല. 2019ല്‍ അധികാരത്തിലെത്താനാകില്ലെന്ന കാര്യം അറിയാവുന്നതിനാല്‍ ബിജെപി രാഷ്ട്രീയപരമായി അസ്ഥിരതയിലാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രധാനമന്ത്രി പദത്തിലേക്കു താന്‍ മല്‍സരിക്കുന്നില്ലെന്നും മമത ബാനര്‍ജി അറിയിച്ചു. ആ പദവിയിലേക്ക് ആരു വരണമെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്നു തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷനേതാക്കളുമായി മമത ബാനര്‍ജി ചര്‍ച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി 2019 തെരഞ്ഞെടുപ്പിനെ നേരിടുന്നതു ഭരണകൂടത്തെ ഭയചികിതരാക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെ സന്ദര്‍ശിച്ചശേഷം മമത അറിയിച്ചു. രാഷ്ട്രീയം, അസം പൗരത്വ വിഷയം, 2019ലെ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മല്‍സരിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ സംസാരിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തെ ഒന്നിച്ചുനിര്‍ത്താനുള്ള മമത ബാനര്‍ജിയുടെ ശ്രമങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെത്തിയ രണ്ടാം ദിനമായ ബുധനാഴ്ച, കോണ്‍ഗ്രസ്, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍ജെഡി, എസ്പി, ജെഡിഎസ് പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്തയില്‍ നടക്കാന്‍ പോകുന്ന മമതയുടെ റാലിയിലേക്ക് എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ഇതുകൂടാതെ, ബിജെപി നേതാവ് എല്‍.കെ. അ!ഡ്വാനിയെ അദ്ദേഹത്തിന്റെ ചേംബറിലെത്തി മമത കണ്ടിരുന്നു. ശിവസേനയുടെ സഞ്ജയ് റാവത്ത് മമത ബാനര്‍ജിയെ തൃണമൂല്‍ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരുമായും അവര്‍ കൂടിക്കാഴ്ച നടത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top